സൈറസ് മിസ്ട്രിയുമായി രത്തന്‍ ടാറ്റ കൂടിക്കാഴ്ച നടത്തിയിരുന്നു

സൈറസ് മിസ്ട്രിയുമായി രത്തന്‍ ടാറ്റ കൂടിക്കാഴ്ച നടത്തിയിരുന്നു

മുംബൈ: തിങ്കളാഴ്ച ബോംബെ ഹൗസില്‍ ടാറ്റ സണ്‍സ് ലിമിറ്റഡിന്റെ എക്‌സ്ട്രാ ബോര്‍ഡ് യോഗം ചേരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ചെയര്‍മാന്‍ എമിരറ്റ്‌സ് രത്തന്‍ ടാറ്റ, സൈറസ് മിസ്ട്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ടാറ്റ ഗ്രൂപ്പിന്റെ അഭിഭാഷകന്‍ മോഹന്‍ പരാശരന്‍ വെളിപ്പെടുത്തി.

മിസ്ട്രിയെ എങ്ങനെയാണ് നീക്കം ചെയ്യേണ്ടതെന്നു ടാറ്റാ സണ്‍സിന് നിയമോപദേശം നല്‍കിയ മൂന്ന് അഭിഭാഷകരില്‍ ഒരാളാണ് മോഹന്‍ പരാശരന്‍.
മിസ്ട്രിയെ പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നതിനു ഏകേദേശം ഒരുമാസം മുന്‍പു ടാറ്റാ ബോര്‍ഡ് നിയമജ്ഞരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സൈറസിനെ പുറത്താക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണു ബോര്‍ഡ് തീരുമാനമെടുത്തത്. ഒന്‍പതംഗ ബോര്‍ഡ് യോഗത്തില്‍ ആറ് പേര്‍ മിസ്ട്രിയെ പുറത്താക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു. രണ്ട് പേര്‍ വിട്ടു നിന്നു.
ടാറ്റാ സണ്‍സിന്റെ ആസ്ഥാനകേന്ദ്രമായ ബോംബെ ഹൗസിലെ നാലാം നിലയിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. ആസ്തികളുടെ വില്പന, യുകെയിലെ ഉരുക്ക് ബിസിനസ്, ജപ്പാനിലെ എന്‍ടിടി ഡോകോമോ ഇന്‍കുമായുള്ള ടാറ്റയുടെ നിയമതര്‍ക്കം തുടങ്ങിയവ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. എന്നാല്‍ യോഗം ആരംഭിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ യു ടേണ്‍ എടുക്കുകയായിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles