സൈറസ് മിസ്ട്രിയെ പുറത്താക്കല്‍: ചരിത്രത്താളുകളിലുണ്ട് ഒരു മലയാളി ടച്ച്

സൈറസ് മിസ്ട്രിയെ പുറത്താക്കല്‍: ചരിത്രത്താളുകളിലുണ്ട് ഒരു മലയാളി ടച്ച്

മുംബൈ: ഭരണസമിതി നേതൃത്വം കൊടുത്ത അട്ടിമറിയിലൂടെ (board room coup) പുറത്തായ ആദ്യ ചെയര്‍മാനല്ല സൈറസ് മിസ്ട്രി. ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തിന്റെ ചരിത്ര താളുകള്‍ വര്‍ഷങ്ങള്‍ പിറകിലേക്കു മറിച്ചു നോക്കിയാല്‍ ഒരു മലയാളിയുടെ നനവാര്‍ന്ന പരാജയ കഥ നമ്മുടെ ഓര്‍മയിലെത്തും. അത് മറ്റാരുമല്ല, ബ്രിട്ടാനിയയുടെ തലവനായിരുന്ന രാജന്‍ പിള്ളയാണ്.
കൊല്ലം സ്വദേശിയായ രാജന്‍ പിള്ള ബിസ്‌കറ്റ് രാജാവ് (biscuit baron) എന്നാണ് അറിയപ്പെട്ടിരുന്നത്.1980കളില്‍ ബ്രിട്ടാനിയയുടെ തലവനായി മാറി രാജന്‍ പിള്ളയെ, 1993ല്‍ ഉടമസ്ഥതാ തര്‍ക്കം വന്നപ്പോള്‍ ടെക്‌സ്റ്റൈയില്‍ ഭീമന്‍ നുസ്ലി വാഡിയ പിള്ളയെ പുറത്താക്കുകയായിരുന്നു.

ടാറ്റാ സണ്‍സില്‍നിന്നും സൈറസ് മിസ്ട്രിയെയ പുറത്താക്കിയത് ഉടമസ്ഥതാ തര്‍ക്കത്തിന്റെ പേരിലല്ലെങ്കിലും ഭരണസമിതി നേതൃത്വം കൊടുത്ത അട്ടിമറിയായിട്ടാണു ഇതിനെ വിശേഷിപ്പിക്കുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles