ജനകീയ ബാങ്ക്, ജനകീയ പ്രവര്‍ത്തനം: പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പേറേറ്റീവ് ബാങ്ക്

ജനകീയ ബാങ്ക്, ജനകീയ പ്രവര്‍ത്തനം: പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പേറേറ്റീവ് ബാങ്ക്

gmപ്രവര്‍ത്തന മികവില്‍ എക്കാലവും വ്യത്യസ്ത സമീപനം പിന്തുടരുന്ന പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് നൂറിന്റെ നിറവില്‍. 1916-ല്‍ സ്ഥാപിതമായ ബാങ്ക് ഇന്ന് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മുന്‍നിരയിലാണ്. വേറിട്ട പ്രവര്‍ത്തന രീതികളും ജനകീയ പദ്ധതികളുമാണ് എക്കാലവും ബാങ്കിന്റെ വളര്‍ച്ചയുടെ മുതല്‍ക്കൂട്ട്.

പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കിന്റെ ചരിത്രത്തില്‍ അറിയപ്പെടുന്ന പേരുകളിലൊന്നാണ് ബാങ്കിന്റെ സ്വന്തം ജനറല്‍ മാനേജര്‍ വി മോഹന്‍. 1996-ല്‍ ബാങ്ക് നടത്തിയ പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്കോടെ ജൂനിയര്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചുകൊണ്ടാണ് മോഹന്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് എക്കൗണ്ടന്റ്, സീനിയര്‍ എക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജര്‍, ഡെവലപ്‌മെന്റ് ഓഫീസര്‍, ചീഫ് എക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചു. 2011-ല്‍ ജനറല്‍ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. പത്തുകോടിയില്‍ താഴെ മാത്രം നിക്ഷേപമുണ്ടായിരുന്ന കാലത്താണ് മോഹന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ബാങ്കിന്റെ നിക്ഷേപം വന്‍തോതില്‍ ഉയര്‍ത്തുകയെന്ന വലിയൊരു വെല്ലുവിളിയായിരുന്നു ഇദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്. ഇപ്പോള്‍ 960 കോടിയോളം രൂപയാണ് ബാങ്കില്‍ നിക്ഷേപമായുള്ളത്. 2000-ല്‍ മക്കരപ്പറമ്പ ബ്രാഞ്ച് മാനേജരായി പ്രവര്‍ത്തിച്ച കാലത്ത് നിക്ഷേപം രണ്ടിരട്ടിയായി വര്‍ധിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
logo2021 ആകുമ്പോഴേക്കും ബാങ്കിന്റെ മൊത്തം ബിസിനസ് 10000 കോടിയിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ മോഹന്‍ ലക്ഷ്യമിടുന്നത്. കൂടാതെ ബ്രാഞ്ചുകളുടെ എണ്ണം 50 ആയി വര്‍ധിപ്പിക്കാനുംപദ്ധതിയിടുന്നു. നിലവില്‍ 24 ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്. 127 ജീവനക്കാരാണ് ബാങ്കിലുള്ളത്. ഷെഡ്യൂള്‍ഡ് ബാങ്ക് ആകുന്നതോടെ ഇന്ത്യയില്‍ എവിടെയും ബ്രാഞ്ച് തുടങ്ങാനുള്ള അനുമതി റിസര്‍വ് ബാങ്കില്‍ നിന്നു ലഭിക്കും. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ഇപ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനമേഖലയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 750 കോടി രൂപ നിക്ഷേപമായാല്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നാണ് മാനദണ്ഡം. സമര്‍പ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടായാല്‍ കേരളത്തിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കായി പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മാറും. ബാങ്ക് ചെയര്‍മാന്‍ സി ദിവാകരന്റെ നേതൃത്വവും ബാങ്കിനെ സംബന്ധിച്ചിടത്തോളം മുതല്‍ക്കൂട്ടാണ്.
സത്യസന്ധത, പരസ്പരവിശ്വാസം, ആത്മാര്‍ത്ഥത എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാന ഘടകമെന്നു വിശ്വസിക്കുന്നയാളാണ് ജനറല്‍ മാനേജര്‍ മോഹന്‍. ”കൈക്കൂലിക്കാരായ അഴിമതിക്കാരെ കൃത്യമായി ശിക്ഷിക്കുന്ന സംവിധാനം കൂടുതല്‍ വ്യാപകമാക്കാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ കൂടുതല്‍ മികച്ച സംരംഭങ്ങള്‍ ഉയര്‍ന്നുവരുമെന്നുറപ്പാണ് ,” മോഹന്‍ അഭിപ്രായപ്പെടുന്നു.
urban-bank-atmസ്വയം തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, കുറഞ്ഞ പലിശയ്ക്കു പണം നല്‍കുക, ഉല്‍പ്പാദന ചെലവ് കുറയ്ക്കാന്‍ ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുക, തൊഴിലവസരം വര്‍ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യവസായ വകുപ്പ് പ്രത്യേകം പദ്ധതി രൂപീകരിച്ചു നടപ്പാക്കുക തുടങ്ങി നിരവധി ആശയങ്ങളാണ് മോഹന്റെ മനസിലുള്ളത്. ബാങ്ക് മുന്‍ ചെയര്‍മാനായിരുന്ന പിപി വാസുദേവനാണ് മോഹന്റെ എക്കാലത്തേയും റോള്‍ മോഡല്‍. തന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കെല്ലാം കാരണം അദ്ദേഹം മാത്രമാണെന്നു മോഹന്‍ പറയുന്നു. കേരളത്തിലെ അറിയപ്പെടുന്ന സഹകാരികൂടിയാണ് വാസുദേവന്‍.

Comments

comments

Categories: FK Special