ഇന്ത്യയ്‌ക്കെതിരേ ഇമ്രാന്‍ഖാന്‍

ഇന്ത്യയ്‌ക്കെതിരേ ഇമ്രാന്‍ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാനെ ഉള്ളില്‍ നിന്നു തകര്‍ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി തെഹ്‌രീക്-ഇ- ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി ഐഎസ് ക്വറ്റയിലെ പൊലീസ് പരിശീലന കോളേജില്‍ നടന്ന ഭീകരാക്രമണം നടത്തിയിരുന്നു. ഇവിടെ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായിട്ടായിരുന്നു ഇമ്രാന്റെ പ്രസ്താവന.
സൈനികപരമായി പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നതിനാല്‍ പുതിയ സിദ്ധാന്തങ്ങള്‍ അവര്‍ രൂപപ്പെടുത്തുകയാണ്. അഴിമതിക്കെതിരായ പാകിസ്ഥാന്റെ നീക്കങ്ങളെ ഇന്ത്യ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഇമ്രാന്‍ ആരോപിച്ചു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഇമ്രാന്‍ രൂക്ഷമായി വിമര്‍ശിച്ചു. പനാമ രേഖകളില്‍ നവാസിന്റെ വിവരങ്ങള്‍ ചോര്‍ന്നതോടെ സ്വന്തം നില ഭദ്രമാക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പനാമ രേഖകള്‍ ആരോപണമല്ല, മറിച്ച് അഴിമതിയില്‍ ശരീഫിനെതിരെയുള്ള തെളിവുകളാണ്.
അഴിമതിയും തീവ്രവാദവും ഒന്നിനൊന്നു ചേര്‍ന്നാണ് പാകിസ്ഥാനില്‍ അരങ്ങേറുന്നത്. രാജ്യത്തെ അപകടപ്പെടുത്തിയിരിക്കുകയാണ് ഷെരീഫെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: World