ഇന്ത്യയുടെ ആണവശേഷി കരുത്തുറ്റത്: പാക് ഗവേഷണ റിപ്പോര്‍ട്ട്

ഇന്ത്യയുടെ ആണവശേഷി കരുത്തുറ്റത്: പാക് ഗവേഷണ റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് : വലിയ തോതില്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാനില്‍ ഗവേഷണ റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ സ്ട്രാറ്റജിക് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎസ്എസ്‌ഐ) ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവ പദ്ധതികള്‍ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 356 മുതല്‍ 492 വരെ ആണവ ബോംബുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നാണ് ആരോപിക്കുന്നത്.

പാകിസ്ഥാനിലെ ആണവരംഗത്തെ ഗവേഷകരായ അദീല അസം, അഹമ്മദ് ഖാന്‍, മുഹമ്മദ് അലി, സമീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യക്ക് ഇത്ര വലിയ ആണവശേഷിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മാത്രമല്ല, ഇന്ത്യയുടെ ആണവായുധ നിര്‍മാണശേഷിയെക്കുറിച്ചുള്ള ഏറ്റവും ആധികാരിക റിപ്പോര്‍ട്ടാണ് ഇതെന്ന് പാകിസ്ഥാന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍സാര്‍ പര്‍വേസ് അവകാശപ്പെടുന്നു. ഇന്ത്യയുടെ ആണവശേഷി സംബന്ധിച്ച് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും പഠനം നടത്തിയവര്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories

Related Articles