സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്കും മുദ്രാ യോജനയ്ക്കും മികച്ച പ്രതികരണം

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്കും മുദ്രാ യോജനയ്ക്കും മികച്ച പ്രതികരണം

കാഞ്ചീപുരം: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കും വായ്പാ പദ്ധതിയായ പ്രധാന്‍മന്ത്രി മുദ്രാ യോജനയ്ക്കും കാഞ്ചീപുരം ജില്ലയില്‍ മികച്ച തുടക്കം ലഭിച്ചതായി റിപ്പോര്‍ട്ട്. ഈ പദ്ധതികളുടെ കീഴില്‍ ഏകദേശം 6.75 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മുദ്ര പദ്ധതിക്കു കീഴില്‍ വിവിധ ബാങ്കുകളില്‍ നിന്നായി ഏകദേശം 7,5000 പേര്‍ക്ക് 4 കോടി രൂപയുടെ വായ്പാ സഹായമ ലഭിച്ചു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഭാഗമായി 163 സംരംഭകര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 2.75 കോടിയുടെ സാമ്പത്തിക സഹായയവും ലഭിച്ചിട്ടുണ്ട്. പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന എന്നിവയുടെ കീഴിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി 600 പേരാണ് ക്ലൈം ചെയ്തിരിക്കുന്നത്.

Comments

comments

Categories: Branding