ഇരുചക്ര വാഹന വിപണി: പ്രീമിയം വിഭാഗത്തിലേക്ക് മഹീന്ദ്ര എത്തുന്നു

ഇരുചക്ര വാഹന വിപണി: പ്രീമിയം വിഭാഗത്തിലേക്ക് മഹീന്ദ്ര എത്തുന്നു

മുംബൈ: ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ബിഎസ്എയെ ഏറ്റെടുത്ത മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇരു ചക്ര വാഹന വിപണിയിലെ പ്രീമിയം വിഭാഗത്തിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുന്നു. ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയ്ക്ക് ഇതുവരെ സാന്നിധ്യമില്ലാത്ത പ്രീമിയം വിഭാഗത്തിലേക്ക് അടുത്തിടെ ഏറ്റെടുത്ത ബിഎസ്എ, ജാവ എന്നീ കമ്പനികളുടെ കരുത്തിലാണ് എത്തുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സബ്‌സിഡിയറി കമ്പനിയായ ക്ലാസിക്ക് ലെജന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ബിഎസ്എ കമ്പനിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. ഇതിലൂടെ ബിഎസ്എയുടെ എല്ലാ മോഡലുകളുടെ വില്‍പ്പനയ്ക്കും വിപണനത്തിനും മഹീന്ദ്രയ്ക്ക് സാധിക്കും. ബിഎസ്എ ആഗോള വിപണിയിലേക്കും ജാവ ആഭ്യന്തര വിപണിയിലേക്കും ഏറ്റവും അനുയോജ്യമായ മോഡലുകളാണെന്നാണ് വിലയിരുത്തലുകള്‍.
ബിഎസ്എ മോഡലുകളുടെ രൂപകല്‍പ്പനയും മറ്റും ഇന്ത്യയ്ക്ക് പുറത്തുള്ള വിദഗ്ധരാണ് നിര്‍വഹിക്കുക. ഇന്ത്യയിലുള്ള കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടീമില്‍ നിന്നും ബിഎസ്എ ഉല്‍പ്പന്നങ്ങള്‍ക്ക് നിര്‍ദേശം സ്വീകരിക്കും. അമേരിക്ക, ഇറ്റലി, യുകെ എന്നീ വിപണികളിലാണ് മുഖ്യമായും ബിഎസ്എ വില്‍പ്പന നടക്കുന്നത്.
മഹീന്ദ്ര പീതാംബൂര്‍ പ്ലാന്റിലാകും ജാവയുടെ നിര്‍മാണം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജാവ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ജാവയുടെ മോഡലുകള്‍ വില്‍പ്പന നടത്തുന്നതിനായി പ്രത്യേക ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് മഹീന്ദ്ര പദ്ദതിയിട്ടിരിക്കുന്നത്.

Comments

comments

Categories: Auto