ജംഷഡ്പൂര്‍ എക്‌സ്എല്‍ആര്‍ഐ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു

ജംഷഡ്പൂര്‍ എക്‌സ്എല്‍ആര്‍ഐ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു

കൊച്ചി : രാജ്യത്തെ പ്രശസ്ത ബിസിനസ് സ്‌കൂളായ ജംഷഡ്പൂര്‍ എക്‌സ്എല്‍ആര്‍ഐ കൊച്ചിയിലെ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് മാനേജ്‌മെന്റില്‍ ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിനാണ് (പിജിസിപി) ധാരണ. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. കോഴ്‌സുകള്‍ ഓണ്‍ലൈനായിട്ടാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ എക്‌സ്എല്‍ആര്‍ഐയും കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നല്‍കും. ജംഷഡ്പൂരില്‍ ഒരാഴ്ച്ചത്തെ ട്രെയിനിംഗ് നിര്‍ബന്ധമാണ്. ബിരുദദാന ചടങ്ങ് എക്‌സ്എല്‍ആര്‍ഐയിലായിരിക്കും.

ഇന്നെത്ത വ്യാവസായിക വാണിജ്യ വികസനത്തിനാവശ്യമായ സാങ്കേതികപരവും മാനേജ്‌മെന്റ്പരവുമായ പാഠ്യവിഷയങ്ങളിലൂടെ ഓട്ടോമൊബൈല്‍ സംരംഭകര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഈ കോഴ്‌സ് ഒരു മുതല്‍കൂട്ടായിരിക്കും. കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ബി.വോക്ക് ഓട്ടോമൊബൈല്‍ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കുന്നതോടൊപ്പം എക്‌സ്എല്‍ആര്‍ഐയുടെ ഈ പ്രോഗ്രാം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് ഡയറക്ടര്‍ തോമസ് സ്റ്റീഫന്‍ പറഞ്ഞു.

നിലവില്‍ കുറ്റുക്കാരന്‍ ഇ3സ്റ്റിറ്റിയൂട്ടില്‍ എന്‍എസ്ഡിസിയ്ക്കു കീഴിലുള്ള ഓട്ടോമൊബൈല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ഓട്ടോ മോട്ടീവ് കോഴ്‌സുകള്‍ കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എജുക്കേഷന്റെ അംഗീകാരമുള്ള ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ കോഴ്‌സുകള്‍, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ യുജി./പിജി/എംബിഎ കോഴ്‌സുകളുടെ അംഗീക്യത പഠന/പരീക്ഷാകേന്ദ്രമായും കേരള പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ഗുണഭോക്താക്കള്‍ക്കായി അഡ്വാന്‍സ്ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ബി.ടെക്,ഡിപ്ലോമ കഴിഞ്ഞവര്‍ക്കായി നടത്തി വരുന്നു. കൂടാതെ കേരള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വകുപ്പുമായി ചേര്‍ന്ന് കേരളത്തിലുടനീളം അഡീഷണല്‍ സ്‌കില്‍ അക്യൂസിഷന്‍ പ്രോഗ്രാമുകളും നടത്തുന്നുണ്ട്.

Comments

comments

Categories: Branding

Related Articles