ഇന്ത്യയുമായി ന്യൂസിലാന്‍ഡ് സഹകരിച്ച് പ്രവര്‍ത്തിക്കും

 ഇന്ത്യയുമായി ന്യൂസിലാന്‍ഡ് സഹകരിച്ച് പ്രവര്‍ത്തിക്കും

ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥയില്‍ വര്‍ധിച്ചു വരുന്ന അനിശ്ചിതാവസ്ഥയെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തീരുമാനിച്ചു. ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആണവ വിതരണ സംഘത്തില്‍(എന്‍എസ്ജി) അംഗത്വം നേടാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്കു പിന്തുണയേകിയ, ന്യൂസിലാന്‍ഡിന് മോദി നന്ദി അറിയിച്ചു. ഇന്ത്യ-ന്യൂസിലാന്‍ഡ് ബന്ധത്തില്‍ കൈവരിച്ച ഊഷ്മളത വിശദീകരിക്കാന്‍ മോദിയും ജോണ്‍ കീയും ക്രിക്കറ്റ് ലോകവുമായി ബന്ധപ്പെടുത്തുകയുണ്ടായി.
ഇന്ത്യയും ന്യൂസിലാന്‍ഡും ഇതുവരെ ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ രണ്ടുപേരും ബാറ്റിംഗ് പിച്ചിലെത്തി. പ്രതിരോധത്മകമായ കേളീതന്ത്രം ആക്രമണോത്സുക ബാറ്റിംഗിനു വഴിമാറി, ഇരുരാജ്യങ്ങളും തമ്മില്‍ കൈവരിച്ച ഊഷ്മള ബന്ധത്തെ വിശദീകരിക്കാന്‍ ക്രിക്കറ്റ് കളത്തിലെ നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയും ഉദാഹരിച്ചു. തീവ്രവാദം, സൈബര്‍ ആക്രമണം തുടങ്ങിയവയ്‌ക്കെതിരേ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഇരുനേതാക്കളും പറഞ്ഞു. ഭക്ഷ്യ സംസ്‌കരണം, കൃഷി, ഡയറി രംഗത്ത് ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ഇന്ത്യയും ന്യൂസിലാന്‍ഡും തീരുമാനിച്ചു.

Comments

comments

Categories: World