തിരിച്ചടികളില്‍ തളരില്ലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

തിരിച്ചടികളില്‍ തളരില്ലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ താന്‍ കളിച്ച ഷോട്ട് ഇനിയും ആവര്‍ത്തിക്കാന്‍ മടിക്കില്ലെന്ന് ടീം ഇന്ത്യ യുവ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. അതേസമയം അന്ന് സംഭവിച്ച പിഴവ് ആവര്‍ത്തിക്കില്ലെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

എനിക്ക് വളരെയധികം പ്രിയങ്കരമായ ഷോട്ടുകളിലൊന്നാണത്. എന്നാല്‍ അന്ന് എന്റെ ദിവസമായിരുന്നില്ല എന്നതിനാലാണ് പിഴവ് സംഭവിച്ചതും വിക്കറ്റ് നഷ്ടമായതും. അതേസമയം കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ങാന്‍ അവസരം ലഭിക്കുന്നതോടെ പക്വത നേടുവാന്‍ എനിക്ക് സാധിക്കും. അനുഭവ സമ്പത്തിലൂടെ മാത്രമേ ഓരോ പന്തിനനുസരിച്ചും എങ്ങനെ ഷോട്ട് പുറത്തെടുക്കണമെന്ന അറിവ് ലഭിക്കുകയുള്ളൂ.- പാണ്ഡ്യ വ്യക്തമാക്കി.

മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് ക്രമത്തില്‍ നാലാമനായി ഇറങ്ങുമ്പോള്‍ താന്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതില്‍ ആശങ്കയില്ലെന്നും പാണ്ഡ്യ പറഞ്ഞു. ധോണിയുടെ ഈ തീരുമാനം തനിക്ക് ആത്മവിശ്വാസം കൂടുവാന്‍ കാരണമാകുമെന്നും അതിനാല്‍ ഫിനിഷറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണമായത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുറത്താകലായിരുന്നു. ആറ് റണ്‍സിനായിരുന്നു അന്ന് ടീം ഇന്ത്യ തോറ്റത്.

Comments

comments

Categories: Sports