ഗൂഗ്ള്‍ ഫൈബര്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെക്കും

ഗൂഗ്ള്‍ ഫൈബര്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെക്കും

സാന്‍ ഫ്രാന്‍സിസ്‌കോ : ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, ഗൂഗ്ള്‍ ഫൈബര്‍ പദ്ധതിയുടെ ഭാഗമായ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെക്കുന്നു. പുതിയ ഫൈബര്‍ ഓപ്റ്റിക് ശൃംഖലകള്‍ സ്ഥാപിച്ച് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്ന നഗരങ്ങളിലെ ജീവനക്കാരെ ഇതിന്റെ ഭാഗമായി പിരിച്ചുവിടും.

ഗൂഗ്ള്‍ ഫൈബര്‍ പദ്ധതി ചുമതലയുണ്ടായിരുന്ന ക്രെയ്ഗ് ബാരറ്റ് സ്ഥാപനം വിടുന്നതായും കമ്പനി അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഗൂഗ്ള്‍ ഫൈബറിന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് ബാരറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതുതായി എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡള്ളാസ്, ഫ്‌ളോറിഡ, ലോസ് എയ്ഞ്ചലസ്, ഓക്‌ലഹോമ, ഫീനിക്‌സ്, ഒറിഗോണ്‍, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ബാരറ്റ് വ്യക്തമാക്കിയില്ല.

Comments

comments

Categories: Branding