മികവിന്റെ കലാലയമായി ഫിസാറ്റ്

മികവിന്റെ കലാലയമായി ഫിസാറ്റ്

10515142_4413553353024_3195345394240476012_o-1ഫെഡറല്‍ബാങ്ക് ഓഫീസര്‍മാരുടെ സംഘടനയായ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ സ്ഥാപിതമായ കേരളത്തിലെ അറിയപ്പെടുന്ന സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനമാണ് ഫിസാറ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. 2002-ലാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസമെന്ന ലക്ഷ്യവുമായാണ് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ കോളെജ് തുടങ്ങാന്‍ മുന്നിട്ടിറങ്ങിയത്. 25 ഏക്കര്‍ സ്ഥലമാണ് കെട്ടിട നിര്‍മാണത്തിന് വകയിരുത്തിയിരുന്നത്. ഇതിനും നിരവധിപ്പേരുടെ സഹകരണം ആവശ്യമായിരുന്നു. എന്നാല്‍ നല്ലവരായ നാട്ടുകാര്‍ കോളെജ് തുടങ്ങാനാവശ്യമായ എല്ലാ പിന്തുണയും നല്‍കി.

2006- മുതലാണ് പോള്‍ മുണ്ടാടന്‍ സംഘടനയുടെ നേതൃത്വത്തിലെത്തുന്നത്. ഇത്തരത്തിലാണ് ഫിസാറ്റ് മാനേജിംഗ് കമ്മിറ്റിയുടെ ഗവേണിംഗ് ബോഡി മെമ്പറായതും. 2013-ല്‍ കോളെജ് ചെയര്‍മാനായി നിയമിതനായി. 2002-ല്‍ അന്നത്തെ ജനറല്‍ സെക്രട്ടറി പി വി മാത്യുവാണ് കോളെജ് തുടങ്ങാന്‍ മുന്‍കൈയെടുത്തത്. 2013 വരെ ഇദ്ദേഹം ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു. ഈ മേഖലയില്‍ 26 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് പി വി മാത്യു. ജനക്ഷേമപരവും തൊഴിലാളി ക്ഷേമപരവുമായ നിരവധി കാര്യങ്ങള്‍ മാത്യുവിന്റെ നേതൃത്വത്തിന്‍ കീഴില്‍ നടപ്പാക്കിയിരുന്നതായി നിലവിലെ ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ ഓര്‍മിക്കുന്നു.

p188lvp6ko10h3dku15ihdl4jj35വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കുന്നതിനോടൊപ്പം തന്നെ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയിലുള്ളവര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുംസംഘടനയ്ക്കു കഴിഞ്ഞു. രണ്ട് ട്രസ്റ്റുകള്‍ക്കു കീഴിലായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കേരളത്തിലെ മികച്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഫിസാറ്റ് മുന്‍നിരയില്‍ തന്നെയാണ്. നാല്‍പ്പത് ഏക്കറിലാണ് കോളെജ്  സ്ഥിതി ചെയ്യുന്നത്. ഒരു മാതൃകാ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ”സാമൂഹിക പ്രതിബദ്ധത കൂടി പരിഗണിച്ചായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. പണം മാത്രം മുന്‍നിര്‍ത്തി ഒരിക്കലും വിദ്യാഭ്യാസത്തെ നോക്കിക്കാണാന്‍ പാടില്ല”, പോള്‍ മുണ്ടാടന്‍ പറയുന്നു.
കോളെജിലെ എല്ലാ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ക്കായി പ്രത്യേക സഹായങ്ങളും കോളെജിന്റെ കീഴില്‍ ലഭ്യമാക്കുന്നുണ്ട്. 3000 ലധികം ജീനക്കാരാണ് വിവിധ വിഭാഗങ്ങളിലായി ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കൊപ്പം അവരുടെ മാതാപിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എന്നതാണ് കോളെജിന്റെ മറ്റൊരു പ്രത്യേകത. ആറുസ്ട്രീമില്‍ പത്ത് ബാച്ചുകളിലായി 600 ഓളം കുട്ടികളെ പ്രവേശിപ്പിക്കാനാവുന്ന കേരളത്തിലെ ഏക കോളെജ് ഫിസാറ്റ് ആണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ മലയാളികള്‍ നല്ലതുമാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഫിസാറ്റിനെ ജനങ്ങള്‍ സ്വീകരിക്കുന്നതും. പോള്‍ മുണ്ടാടന്‍ കൂട്ടിച്ചേര്‍ക്കുന്നു.
മികച്ച സൗകര്യങ്ങള്‍ മാത്രമല്ല ഇവിടത്തെ പ്രത്യേകത. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് കൂടിയാണ് ഫിസാറ്റിന്റേത്. ഞങ്ങളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എന്തൊക്കെ കഴിവുകളുണ്ടോ ഇതിനെയല്ലാം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഞങ്ങള്‍ക്കുള്ളത്. ഇന്ത്യയില്‍ തന്നെ ചുരുക്കം ചില കാമ്പസുകളില്‍ മാത്രമുള്ള സൂപ്പര്‍ കംപ്യൂട്ടറുകള്‍ വളരെ മുന്‍പുതന്നെ ഇവിടെ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പോള്‍ വ്യക്തമാക്കുന്നു. ഫിസാറ്റിന്റെ ലാബുകളിലുള്ള കംപ്യൂട്ടറുകളില്‍ ചിലത് കോളെജിലെ വിദ്യാര്‍ഥികള്‍ തന്നെ നിര്‍മിച്ചവയാണ്. കുട്ടികള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാധ്യത തേടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വിശാലമായ ലോകമാണ് ഫിസാറ്റ് വിദ്യാര്‍ഥികള്‍ക്കായി തുറന്നിടുന്നത്. എന്‍ജിനീയറിംഗ് മേഖല മാത്രമല്ല കാര്‍ഷിക, സാമൂഹിക മേഖലകളില്‍ കൂടി പ്രാപ്തരാക്കുന്ന തലമുറയെയാണ് ഈ വിദ്യാഭ്യാസ സ്ഥാപനം വളര്‍ത്തിയെടുക്കുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലകളുടെയും ഉന്നമനത്തിനായി വിനിയോഗിക്കാന്‍ ഫിസാറ്റിന് കഴിയുന്നുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് 2025 ഓടെ സ്വയംഭരണാവകാശം നേടുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ മാനേജ്‌മെന്റിനുള്ളത്. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വന്നതോടെ ഗുണമേന്മയ്ക്കും സാങ്കേതികവിദ്യയ്ക്കും മികച്ച പ്രാധാന്യം നല്‍കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ”സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മെറിറ്റ് മാനദണ്ഡങ്ങള്‍ക്കൊപ്പം എന്‍ട്രന്‍സ് ഫലം, പ്ലസ്ടുമാര്‍ക്ക് എന്നിവയുടെ കൂടി മാര്‍ക്ക് പരിഗണിച്ചു മാത്രമാണ് ഫിസാറ്റില്‍ അഡ്മിഷന്‍ നല്‍കുന്നതെന്ന് ”, ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ പറയുന്നു. മഹാത്മാ ഗാന്ധിയെ ജീവിതത്തിലെ എക്കാലത്തേയും മാതൃകാ പുരുഷനായി കാണുന്ന പോള്‍ മുണ്ടാടന്‍ തന്റെ ഗുജറാത്ത് യാത്രകളില്‍ സബര്‍മതി സന്ദര്‍ശനം മുടക്കാറില്ല. ഒരു നേതാവായതുകൊണ്ടു മാത്രം കാര്യമില്ല. അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ കുറേയാളുകള്‍ വേണം. എന്നാല്‍ ഗാന്ധി എന്ന മഹാത്ഭുതത്തിനൊപ്പം ഒരു രാജ്യം അണിചേര്‍ന്നതാണ് ഗാന്ധി സ്‌നേഹിയാക്കി തന്നെ മാറ്റിയതെന്നും പോള്‍ മുണ്ടാടന്‍ അഭിപ്രായപ്പെടുന്നു.
yfpwhnshfswycfx9nlre300 അധ്യാപകരും 3200 വിദ്യാര്‍ഥികളുമാണ് ഫിസാറ്റിലുള്ളത്. സെന്റര്‍ ഫോര്‍ ഹൈപെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍സ് ഇന്‍ സിംഗിള്‍ പ്രൊസസിംഗ് എന്നിവ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. ഐഐടികളിലും എന്‍ഐടികളും ആകാശ് ടാബ്ലറ്റ് പ്രൊജക്ട് പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്ന ചുരുക്കം ചില കോളെജുകളിലൊന്നാണ് ഫിസാറ്റ്. ആയിരത്തിലധികം കുട്ടികളെ ഉള്‍ക്കൊള്ളാനാവുന്ന ഹോസ്റ്റലുകളാണ് കോളെജിനുള്ളത്. ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ് ലൈബ്രറി. പൂര്‍ണമായും കംപ്യൂട്ടര്‍വത്കൃത ലൈബ്രറിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴായിരത്തിലധികം പുസ്തകങ്ങള്‍ നിലവില്‍ ഈ ലൈബ്രറിയിലുണ്ട്.
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപവും മുതല്‍ക്കൂട്ടുമെല്ലാം വിദ്യാസമ്പന്നരായ തലമുറയാണ്. അസമത്വത്തേയും ദാരിദ്ര്യത്തേയും ഇല്ലായ്മ ചെയ്യുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.
”നിങ്ങള്‍ക്ക് ചെയ്യാനാവുന്ന പരമാവധി കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യുക. ലോകത്തിന്റെ വളര്‍ച്ചക്കാവശ്യം ചുറുചുറുക്കുള്ള യുവ തലമുറയെയാണ്”, ഫിസാറ്റ് കോളെജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ പറയുന്നു. ഫിസാറ്റില്‍ പുതിയ ബ്രാഞ്ചുകള്‍ അനുവദിക്കാനും അക്കാദമിക് നിലവാരം ഉയര്‍ത്തിപ്പിടിക്കാനും പോള്‍ മുണ്ടാടനു കഴിഞ്ഞത് ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവിന്റെ പ്രതിഫലനം കൂടിയായി പരിഗണിക്കാം. ജപ്പാനിലെ ഹൈഗോ യൂണിവേഴ്‌സിറ്റിയുമായി ഫിസാറ്റിന് ടൈ അപ്പുണ്ട്. കൂടാതെ മലേഷ്യ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, എന്നിവയുമായും സഹകരിക്കാന്‍ ഫിസാറ്റിനു കഴിഞ്ഞിട്ടുണ്ട്. സയന്‍സ് ടെക്‌നോളജി പാര്‍ക്ക്, കമ്യൂണിറ്റി റിസര്‍ച്ച് സെന്റര്‍. ഫാബ് ലാബ് എന്നീ സൗകര്യങ്ങള്‍ കാമ്പസില്‍ നടപ്പിലാക്കാനും ചെയര്‍മാന് കഴിഞ്ഞു.

Comments

comments

Categories: FK Special