രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോഡ് നേട്ടം

രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോഡ് നേട്ടം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് റെക്കോഡ് നേട്ടം കൈവരിച്ചു. രണ്ടാം പദത്തില്‍ ബാങ്കിന്റെ അറ്റാദായം 24.77 ശതമാനം വര്‍ധിച്ച് 201.24 കോടി രൂപയായി. ഇക്കാലയളവിലെ പ്രവര്‍ത്തനലാഭം 474.93 കോടി രൂപയാണ്. അതായത് 41.11 ശതമാനത്തിന്റെ വര്‍ധന. ആകെ വരുമാനം 24.93 ശതമാനം വര്‍ധിച്ച് 987.73 കോടി രൂപയായി. അറ്റ പലിശ വരുമാനം 725.24 കോടി രൂപയിലെത്തി. ഈയിനത്തില്‍ ബാങ്ക് 19.22 ശതമാനം വര്‍ധന നേടി.

ബാങ്കിന്റെ മൊത്തം ബിസിനസ് 21.13 ശതമാനം വര്‍ധിച്ച് 1.50 ലക്ഷം കോടി രൂപയായി. ആകെ വായ്പകളില്‍ 26.63 ശതമാനം വര്‍ധിച്ചത് നേട്ടെ കെവരിക്കാന്‍ സഹായകമായി. 51,675.89 കോടി രൂപയില്‍ നിന്ന് 65,439.31 കോടി രൂപയിലേക്കാണ് വായ്പകള്‍ ഉയര്‍ന്നത്. ആകെ നിക്ഷേപം 73,783.20 കോടി രൂപയില്‍ നിന്ന് 86,299.10 കോടി രൂപയിലേക്കും ഉയര്‍ന്നിട്ടുണ്ട്. എന്‍ആര്‍ഇ നിക്ഷേപം 19.26 ശതമാനം വര്‍ധിച്ച് 32,459.20 കോടി രൂപയിലും കറന്റ് എക്കൗണ്ട്, സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപം 13.92 ശതമാനം ഉയര്‍ന്ന് 26,786.93 കോടി രൂപയിലുമെത്തി.

ബാങ്കിന്റെ വന്‍കിട വായ്പകളില്‍ 47.01 ശതമാനത്തിന്റെയും ചെറുകിട വായ്പകളില്‍ 21.77 ശതമാനത്തിന്റെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭവന വായ്പയില്‍ ബാങ്ക് 13.85 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി. ചെറുകിട – ഇടത്തരം വായ്പകളിലെ വര്‍ധന 17.01 ശതമാനമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 2.78 ശതമാനവും അറ്റ നിഷക്രിയ ആസ്തി 1.61 ശതമാനവുമാണ്. ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കിന്റെ ഓഹരിമൂല്യം സര്‍വകാല റെക്കോഡിട്ട് എട്ട് ശതമാനം നേട്ടം കൈവരിച്ചു.

Comments

comments

Categories: Banking

Related Articles