കാറ്റലന്‍ സൂപ്പര്‍ കപ്പ്: ബാഴ്‌സലോണയ്ക്ക് തോല്‍വി

കാറ്റലന്‍ സൂപ്പര്‍ കപ്പ്: ബാഴ്‌സലോണയ്ക്ക് തോല്‍വി

 

ബാഴ്‌സലോണ: കാറ്റലന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളാണ് ബാഴ്‌സലോണയെ തകര്‍ത്തത്.

മത്സരത്തിന്റെ പത്താം മിനുറ്റില്‍ ഫെലിപ് കായ്‌സെഡോയാണ് എസ്പാന്യോളിന് വേണ്ടി ഗോള്‍ നേടിയത്. ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ ജെറമി മത്തിയുവിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.

അതേസമയം, ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ലൂയി സുവാരസ്, നെയ്മര്‍ എന്നിവര്‍ മത്സരത്തിനിറങ്ങിയിരുന്നില്ല.

ഫോട്ടോ ക്യാപ്ഷന്‍: എസ്പാന്യോള്‍ താരം ഓസ്‌കാര്‍ മെലന്‍ഡോയെ പ്രതിരോധിക്കുന്ന ബാഴ്‌സലോണയുടെ കാര്‍ലേസ് അലേന

Comments

comments

Categories: Sports