ഇന്ത്യക്കെതിരായ പരമ്പര: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ പരമ്പര:  ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

 

ലണ്ടന്‍: ഇന്ത്യയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പതിനാറ് അംഗങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലൈസ്റ്റര്‍ കുക്ക് നായകനായ ടീമില്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്തിയിട്ടില്ല.

തോളെല്ലിന് പരിക്കേറ്റതിനാലാണ് ആന്‍ഡേഴ്‌സണ് ടീമില്‍ ഇടം ലഭിക്കാതിരുന്നത്. ഇംഗ്ലണ്ട് ടീമിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ അദ്ദേഹത്തിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയായേക്കും. പേസ് ബൗളറായ മാര്‍ക്ക് വുഡിനെയും ടീമിലുള്‍പ്പെടുത്തിയില്ല.

സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ്, സ്റ്റീവന്‍ ഫിന്‍, ജെയ്ക് ബോള്‍ എന്നിവരാണ് ഇംഗ്ലീഷ് നിരയിലുള്‍പ്പെട്ട പേസര്‍മാര്‍. മൊയീന്‍ അലി, ആദില്‍ റഷീദ്, ഗാരെത് ബാട്ടി, സഫര്‍ അന്‍സാരി എന്നീ സ്പിന്നര്‍മാരും ടീമിലുണ്ട്.

ഇംഗ്ലീഷ് ടീം: അലൈസ്റ്റര്‍ കുക്ക്, മൊയീന്‍ അലി, സഫര്‍ അന്‍സാരി, ജോന്നി ബെയര്‍റ്റോ, ജാക്ക് ബാള്‍, ഗാരി ബല്ലാന്‍സ്, ഗാരെത് ബാട്ടി, സ്റ്റുവാര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്‌ലര്‍, ബെന്‍ ഡക്കെറ്റ്, സ്റ്റീവന്‍ ഫിന്‍, ഹസീബ് ഹമീദ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്‌കോട്ട്, വിശാഖ പട്ടണം, മൊഹാലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

Comments

comments

Categories: Sports