ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്

ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിക്കുന്ന ക്യാന്ത് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണെന്ന് സ്വകാര്യ ാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ് വെതര്‍ വ്യക്തമാക്കി. ആന്ധ്ര തീരത്ത് വെള്ളിയാഴ്ച്ച ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയേറെയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് സ്‌കൈമെറ്റ് വെതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആന്ധ്രയിലെ ഓഗോള്‍, നെല്ലൂര്‍ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് കടന്നുകയറുക. ഇതേത്തുടര്‍ന്ന് വരും ദിവസങ്ങളില്‍ ആന്ധ്രാ തീരത്താകെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രദേശത്ത് മണിക്കൂറില്‍ അമ്പത് മൈല്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. മ്യാന്‍മാറിനു നേരേ നീങ്ങിയിരുന്ന ചുഴലിക്കാറ്റ് പിന്നീട് ആന്ധ്രാ തീരത്തേക്ക് ദിശമാറുകയായിരുന്നു. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

2013ലും 2014ലും ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ ആഞ്ഞടിച്ച ഐല, ഫൈലന്‍, ഹുദ്ഹുദ് എന്നീ ചുഴലിക്കാറ്റുകളുടെ അത്ര നാശം വിതയ്ക്കാനുള്ള ശേഷി ക്യാന്ത് ചുഴലിക്കാറ്റിനുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories