ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്

കൊല്‍ക്കത്ത: പോര്‍ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരത്തിനായി ഇന്ത്യയിലെത്തുന്നു. അടുത്ത വര്‍ഷം ജൂണില്‍ സന്നാഹ മത്സരത്തിനായി ദേശീയ ടീമിനൊപ്പം അദ്ദേഹം ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനെതിരെയായിരിക്കുമോ സൗഹൃദ മത്സരം എന്നത് വ്യക്തമായിട്ടില്ല.

2011ല്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി നയിച്ച ടീം കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ സന്നാഹ മത്സരത്തിന് എത്തിയിരുന്നു. 1977ല്‍ ഇന്ത്യയില്‍ വെച്ച് ഫുട്‌ബോള്‍ ഇതിഹാസമായ പെലെ തന്റെ ക്ലബായ ലൊസാഞ്ചലസ് കോസ്‌മോസിനൊപ്പം മോഹന്‍ ബഗാനോട് സൗഹൃദപരമായി ഏറ്റുമുട്ടുകയും ചെയ്തു.

2008ല്‍ മോഹന്‍ ബഗാനുമായി മത്സരിക്കുന്നതിന് ജര്‍മന്‍ ക്ലബായ ബയണ്‍ മ്യൂണിക്കും കൊല്‍ക്കത്തയിലെത്തിയിരുന്നു. ജര്‍മനിയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ ഒലിവര്‍ ഖാന്റെ വിരമിക്കല്‍ മത്സരം കൂടിയായിരുന്നു അത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മറഡോണ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന് പുറമെ ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി നിരവധി അന്താരാഷ്ട്ര താരങ്ങളാണ് ഇന്ത്യയില്‍ എത്തുന്നത്.

Comments

comments

Categories: Sports

Related Articles