ക്രെഡിറ്റ്‌മേറ്റ് നിക്ഷേപം സമാഹരിച്ചു

ക്രെഡിറ്റ്‌മേറ്റ് നിക്ഷേപം സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ ലെന്‍ഡിങ് സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ്‌മേറ്റ് പ്രാരംഭഘട്ട നിക്ഷേപ കമ്പനിയായ ഇന്ത്യ കോഷ്യെന്റില്‍ നിന്നും 3.3 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചു. സെക്കന്‍ഡ്ഹാന്‍ഡ് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി വിപണി വികസനത്തിനും സാങ്കേതിക അടിത്തറ ശക്തമാക്കുന്നതിനുമായിരിക്കും നിക്ഷേപതുക വിനിയോഗിക്കുകയെന്ന് ക്രെഡിറ്റ്മാറ്റ് സഹസ്ഥാപകന്‍ ആദിത്യ സിങ് അറിയിച്ചു. മൂന്നുമാസം മുമ്പ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി പൂനെ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
ഇഷ്ടപ്പെട്ട ബൈക്കിന്റെ പേരും വരുമാനത്തിന്റെ വിവരങ്ങളും നല്‍കിയാല്‍ അതിന്റെ പ്രതിമാസ ഇഎംഐയും വായ്പ തിരിച്ചടിവ് കാലയളവ് എന്നിവയുടെ വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകും. ഉപഭോക്താവിനെ ഡീലറുമായി ബന്ധിപ്പിക്കുന്നതിനോപ്പം വാഹനവായ്പകളും കമ്പനി നല്‍കും. ഊര്‍ജ മണി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നിലവില്‍ മുംബൈയിലെ 25 വാഹനമിടപാടുകാരുമായി പങ്കാളിത്തമുണ്ട്.

Comments

comments

Categories: Branding