ആര്‍ട്ട് ഓഫ് ലിവിങ് ശാന്തി സന്ദേശയാത്ര കണ്ണൂരില്‍

ആര്‍ട്ട് ഓഫ് ലിവിങ്  ശാന്തി സന്ദേശയാത്ര കണ്ണൂരില്‍

കൊച്ചി: ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നിയന്ത്രണത്തില്‍ കണ്ണൂരില്‍ നടപ്പിലാക്കുന്ന ‘അക്രമരഹിത സമൂഹ സൃഷ്ടി’ പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്ക് കണ്ണൂരില്‍ ശാന്തിസന്ദേശയാത്രയും സമാധാനസദസ്സും നടക്കും. ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ പ്രഥമ ശിഷ്യനും ജീവനകലയയുടെ രാജ്യാന്തര ഡയറക്ടറുമായ സ്വാമി സദ്യോജാത ശാന്തി സന്ദേശ റാലിക്ക് നേതൃത്വം നല്‍കും.

ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, ജനറല്‍ സെക്രട്ടറി സുധീര്‍ബാബു, .സംസ്ഥാന ടീച്ചേര്‍സ് കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പവനാനന്ദന്‍, പ്രോഗ്രാം ചെയര്‍മാന്‍ പ്രശാന്ത് നമ്പ്യാര്‍, ജില്ലാസെക്രട്ടറി മധു കക്കോത്ത് തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖ സാമൂഹിക രാഷ്ട്രീയസാംസ്‌കാരിക ആത്മീയ രംഗങ്ങളെ പ്രധിനിധീകരിച്ചുകൊണ്ടുള്ള നേതാക്കളും ശാന്തി സന്ദേശയാത്രയില്‍ പങ്കു ചേരും.

ശാന്തിസന്ദേശയാത്രയോടനുബന്ധിച്ച് 5 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാധാന സദസ്സിന്റെ ഔപചാരിക ഉദ്ഘാടനം ഏകതാമിഷന്‍ രാജ്യാന്തര പ്രസിഡന്റ് പി വി രാജഗോപാല്‍ നിര്‍വ്വഹിക്കും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും. ആര്‍ട്ട് ഓഫ് ലിവിങ് കുടുംബാംഗങ്ങള്‍ക്കൊപ്പം സമാധാനകാംക്ഷികളായയവരെ ശാന്തിയാത്രയിലും സമാധാന സദസ്സിലും പങ്കെടുക്കാന്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നതായി ആര്‍ട് ഓഫ് ലിവിങ് മീഡിയ കോര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല അറിയിച്ചു.

Comments

comments

Categories: Politics