അഖിലേഷ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

അഖിലേഷ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

 

ലക്‌നൗ: ഞായറാഴ്ച നാല് മന്ത്രിമാരെ പുറത്താക്കിയ നടപടിയിലൂടെ യുപി മുഖ്യമന്ത്രി അഖിലേഷും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങും തുടക്കമിട്ട യുദ്ധത്തിനു പരിഹാരമായില്ല. തിങ്കളാഴ്ച പാര്‍ട്ടി യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി മുലായം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചെങ്കിലും ഇന്നലെ മുഖ്യമന്ത്രി അഖിലേഷ് ഗവര്‍ണര്‍ റാം നായിക്കുമായി കൂടിക്കാഴ്ച നടത്തിയതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. ഇതിനുപുറമേ അഖിലേഷ് പുറത്താക്കിയ ശിവ്പാല്‍ യാദവ്, അദ്ദേഹത്തിന് സര്‍ക്കാര്‍ അനുവദിച്ച വസതി ഉപേക്ഷിക്കുകയും ചെയ്തു. മുലായം സിങിന്റെ ഇളയ സഹോദരന്‍ കൂടിയാണ് ശിവ്പാല്‍.
പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നതോടെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Comments

comments

Categories: Politics

Related Articles