വ്യാപാര്‍ 2017: ഫെബ്രുവരി 2 മുതല്‍ 4 വരെ കൊച്ചിയില്‍

വ്യാപാര്‍ 2017: ഫെബ്രുവരി 2 മുതല്‍ 4 വരെ കൊച്ചിയില്‍

തിരുവനന്തപുരം: കൊച്ചിയില്‍ 2017 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബിടുബി സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ‘കേരള വ്യാപാര്‍ 2017’ എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ പ്രധാന ഉല്‍പ്പാദനമേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കപ്പെടും. ഫെബ്രുവരി 2 മുതല്‍ 4 വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സമ്മേളനം കേരളത്തിന്റെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍, സംസ്ഥാനത്തെ നിലവിലെ ശക്തമായ ഉല്‍പ്പാദക അടിസ്ഥാനം, ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ, എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ആഭ്യന്തര, വിദേശ നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും കേരളത്തോടുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും മേള സഹായകമാകുമെന്നാണ് കരുതുന്നത്. സൂഷ്മ-ചെറുകിട സംരംഭങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുക, നിലവിലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ഉല്‍പ്പാദന മേഖലയെ ത്വരിതപ്പെടുത്തുക തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഊര്‍ജസ്വലമായ ഇന്‍ഡസ്ട്രിയല്‍ മേഖലയും വിജ്ഞാനത്തിലധിഷ്ഠിതമായ നൈപുണ്യങ്ങളും ദേശീയ അന്താരാഷ്ട്രതലത്തിലുള്ള വാണിജ്യ സമൂഹത്തിനുമുമ്പില്‍ എടുത്തുകാട്ടാന്‍ അവസരമൊരുക്കും.

ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സറ്റൈല്‍സ്, തുണിത്തരങ്ങള്‍, ആയുര്‍വേദം, ഇലക്ട്രോണിക്‌സ്, കയര്‍, കരകൗശലം തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിക്കാനാണ് വ്യാപാര്‍ 2017 നടക്കുന്നത്. വ്യാപാര്‍ 2017ല്‍ പങ്കാളികളാകുന്ന സംരംഭങ്ങളെ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് തെരഞ്ഞെടുക്കുന്നത്. ഇവരുടെ ഉല്‍പ്പന്നങ്ങളും സാങ്കേകിത വിദ്യകളും വ്യവസായ വാണിജ്യ സംഘങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും.

Comments

comments

Categories: Slider, Top Stories