ഉഷയുടെ പുതിയ ഒടിജി ശ്രേണി വിപണിയില്‍

ഉഷയുടെ പുതിയ ഒടിജി ശ്രേണി വിപണിയില്‍

ഓവന്‍ ടോസ്റ്റര്‍ ആന്റ് ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. ഉഷ ഒടിജി കുട്ടികള്‍ക്കാവശ്യമായ എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ അനുയോജ്യമാണ്. കണ്‍വെക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇതിന്റെ ചേംമ്പറുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ബേയ്ക് ചെയ്തതിനുശേഷം ചൂട് നിലനിര്‍ത്താനുള്ള സംവിധാനവുമുണ്ട്.

ടോങ്, ക്രസ്‌ട്രേ, ബേക്കിങ് ട്രേ, ഗ്രില്‍ റാക്ക്, റൊട്ടിസ്സേരി, സ്‌ക്വീവര്‍ എന്നിവ ഉള്ളതിനാല്‍ വിവിധ തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. പുതിയ ശ്രേണിയുടെ ശേഷി 42 ലിറ്റര്‍, 35 ലിറ്റര്‍, 29 ലിറ്റര്‍, 19 ലിറ്റര്‍ എന്നിങ്ങനെയാണ്. ഉല്‍സവകാലം പ്രമാണിച്ച് ഇതിന്റെ മുഴുവന്‍ ശ്രേണിയും വിപണിയിലെത്തിച്ചിട്ടുണ്ട്. ഉഷാ ഒടിജിയുടെ ഏറ്റവും കുറഞ്ഞ വില 6695 രൂപയാണ്.

Comments

comments

Categories: Branding