ടാറ്റാ ടെലിസര്‍വീസസ് മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് വിപണിയില്‍

ടാറ്റാ ടെലിസര്‍വീസസ് മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് വിപണിയില്‍

 

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ടാറ്റാ ടെലിസര്‍വീസസ് മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൊബീല്‍ ഡിവൈസുകളില്‍ ഡാറ്റാകള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നതിനും തൊഴില്‍ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, സ്വന്തം ഡിവൈസുകള്‍ (ബ്രിങ് യുവര്‍ ഓണ്‍ ഡിവൈസ്) ഓഫീസുകളില്‍ ഉപയോഗിക്കുന്നവര്‍ക്കും കൂടുതല്‍ പ്രയോജനകരമായിരിക്കും ഈ സേവനം. ഇതൊരു ടെലികോം സര്‍വീസ് ദാതാവിന്റെ ഏറ്റവും ഫലപ്രദമായ സൊല്യൂഷനാണ്. മാത്രവുമല്ല വളരെ ഈസിയായി ഇത് ഉപയോഗിക്കുവാനും കഴിയും.

ഔദ്യോഗികമായ ഡാറ്റാകളും ഇ-മെയിലുകളും സുരക്ഷിതമായി മൊബീലുകളില്‍ ലഭ്യമാക്കുവാനും, ഡിവൈസുകള്‍ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ ചെയ്യുന്ന അവസരങ്ങളില്‍ ഡാറ്റാകള്‍ വളരെ എളുപ്പത്തില്‍ വീണ്ടെടുക്കുന്നതിനും, വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ടാബ്‌ലറ്റുകളും സ്മാര്‍ട്ട് ഫോണുകളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ടാറ്റാ ടെലിസര്‍വീസസിന്റെ മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് സഹായിക്കുന്നു. ഈ സേവനം മാസനിരക്കിലും ലഭിക്കുന്ന
തിനാല്‍, ഉപഭോക്താക്കള്‍ക്ക് മറ്റ് യാതൊരു അധിക ചിലവുകളും ഉണ്ടാകുന്നില്ല.

ഒരിയ്ക്കല്‍ ഡിവൈസുകളില്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ റിമോട്ട് എംഡിഎം അഡ്മിനി സ്‌ട്രേറ്റര്‍ക്ക് അപാകതകള്‍ കണ്ടെത്തുന്നതിനും അകലെയിരുന്ന്
തന്നെ പരിഹരിയ്ക്കുന്നതിനും കഴിയും. മാത്രവുമല്ല ഒരു സെന്‍ട്രല്‍ മാനേജ്‌മെന്റ് കണ്‍സോളിലൂടെമൊബീല്‍ ഇകോസിസ്റ്റത്തെ വീക്ഷിക്കുവാനും കഴിയും.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ്, എഫ്എംസി ജി, റീട്ടെയില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്, മാര്‍ക്കറ്റ് റിസെര്‍ച്ച് തുടങ്ങീ മേഖലകളില്‍ മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് സേവനം കൂടുതല്‍ പ്രയോജനകരമാണ്.

Comments

comments

Categories: Branding