പുതിയ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ ഫോണുമായി സോണി

പുതിയ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ ഫോണുമായി സോണി

കൊച്ചി: പുതിയ ശ്രവണാനുഭവവുമായി സോണിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ ഹെഡ് ഫോണുകള്‍ പുറത്തിറങ്ങി. ഉയര്‍ന്ന ഗുണമേന്മയുള്ള ശബ്ദം, വ്യക്തത, കൊണ്ടുനടക്കാനുള്ള സൗകര്യം, മനോഹരമായ ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് സോണിയുടെ ഹെഡ്‌ഫോണ്‍ ശൃംഖലയിലേക്ക് എംഡിആര്‍-എക്‌സ്ബി80ബിഎസ്, എംഡിആര്‍-എക്‌സ്ബി50ബിഎസ് എന്നിവയുടെ വരവ്.

കായികാഭ്യാസം ചെയ്യുമ്പോള്‍ കേള്‍ക്കുന്നതിനായി ഉയര്‍ന്ന ശബ്ദവും ബേസും ബീറ്റുകളും ആണ് ഇതിന്റെ പ്രത്യേകത. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇയര്‍ ഫോണിന്റെ താളഗതി അഭ്യാസത്തിന്റെ ചലനത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും (ഒരു മിനിറ്റില്‍ 120 മുതല്‍ 140 വരെ കൂടുതല്‍ബേസ്).

കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിന്റെ പ്രചാരം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സോണി എംഡിആര്‍-എക്‌സ്ബി80ബിഎസ്, എംഡിആര്‍-എക്‌സ്ബി50ബിഎസ് എന്നീ ഇയര്‍ഫോണുകള്‍ രംഗത്തിറക്കുന്നത്. കൂടുതല്‍ ബേസില്‍ വയര്‍ലെസ് ഇയര്‍ ഹെഡ്‌ഫോണുകള്‍ക്ക് വയറുകള്‍ ഇല്ലാത്തതുകൊണ്ട് കൂടുതല്‍ സൗകര്യപ്രദമായി ഈ ഇയര്‍ഫോണുകള്‍ ഉപയോഗിക്കാം. സ്മാര്‍ട്‌ഫോണ്‍, മ്യൂസിക് പ്ലെയര്‍, ഡോക്കോ എന്ത് വേണമെങ്കിലും ബ്ലൂ ടൂത്തിന്റെ സഹായത്തോടെ ഇതിലേക്ക് കണക്ട് ചെയ്യാം. കൈകള്‍ ഉപയോഗിക്കാതെ സംസാരിക്കുന്നതിനായി ബില്‍ട് ഇന്‍ മൈക്കും ഇതിലുണ്ട്. വെള്ളത്തെ പ്രതിരോധിക്കാന്‍ ഇയര്‍ഫോണിന് കഴിയും.

Comments

comments

Categories: Branding

Related Articles