സയന്റിഫിക്ക് നാവിഗേഷന്‍ എക്‌സ്പ്രസ് കേരളത്തില്‍

സയന്റിഫിക്ക് നാവിഗേഷന്‍ എക്‌സ്പ്രസ് കേരളത്തില്‍

കൊച്ചി: ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജി, കാര്‍ഡിയാക് റിഥം മാനേജ്‌മെന്റ്, പെരിഫെറല്‍ വാസ്‌കുലേറ്റര്‍, ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ എഡോസ്‌കോപി എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികതകള്‍ ഡോക്ടര്‍മാര്‍ക്കും, ഇതര ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്തുന്ന ബോസ്റ്റണ്‍ സയന്റിഫിക്കിന്റെ നാവിഗേഷന്‍ എക്‌സ്പ്രസ് കേരളത്തിലെത്തി.

ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും പ്രയാണമാരംഭിച്ച നാവിഗേഷന്‍ എക്‌സ്പ്രസ് 11 സംസ്ഥാനങ്ങളിലായി 161 ഓളം ആശുപത്രികള്‍ സന്ദര്‍ശിച്ചശേഷമാണ് കേരളത്തിലെത്തിയത്. മധ്യ കേരളത്തിലെ പ്രമുഖ ആരോഗ്യസേവന കേന്ദ്രങ്ങളായ മദേഴ്‌സ് ഹോസ്പിറ്റല്‍, ദയ ഹോസ്പിറ്റല്‍, സണ്‍ ഹോസ്പിറ്റല്‍, ജൂബിലി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ എന്നീ ഹോസ്പിറ്റലുകള്‍ സന്ദര്‍ശിച്ച നാവിഗേഷന്‍ എക്‌സ്പ്രസ് ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികതകള്‍ വൈദ്യ സമൂഹത്തിന് പരിചയപ്പെടു ത്തി.

എഴുപതിലധികം ഡോക്ടര്‍മാരും ആരോഗ്യ പരിചരണ ദാതാക്കളും നാവിഗേഷന്‍ എക്‌സ്പ്രസ്സിന്റെ പുതിയ സാങ്കേതികതകളെക്കുറിച്ച് മനസ്സിലാക്കാന്‍ എത്തിച്ചേര്‍ന്നു.

Comments

comments

Categories: Tech