റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ പൊതു മേഖലാ സ്ഥാപങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ അനര്‍ഹര്‍

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ പൊതു മേഖലാ സ്ഥാപങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ അനര്‍ഹര്‍

കോട്ടയം: പുതിയ റേഷന്‍ കാര്‍ഡിനായി തയാറാക്കിയ കരടു പട്ടികയില്‍ അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടതും അനര്‍ഹര്‍ കടന്നു കൂടിയതുമായി നിരവധി പരാതികള്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ പൊതു മേഖലാ സ്ഥാപങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ പട്ടികയ്ക്കു പുറത്തായതായും പരാതികളില്‍ പറയുന്നു. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ആദ്യ രണ്ടു ദിവസം മാത്രം ഇതു സംബന്ധിച്ച 6000 ത്തിലേറെ പരാതികളാണ് ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തിയത്. പട്ടികയിലെ വിവരങ്ങളില്‍ വസ്തുതാപരമായ തെറ്റുകള്‍ക്ക് പുറമെ അക്ഷരതെറ്റുകളും ധാരാളമുണ്ട്. കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കോട്ടയം താലൂക്ക് സപ്ലൈ ഓഫീസില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം പരാതികള്‍ ലഭിച്ചു. റേഷന്‍ കാര്‍ഡിനു നല്‍കിയ അപേക്ഷയ്ക്കൊപ്പം ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലൂടെയായിരുന്നു ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. രോഗികള്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ വ്യക്തമാക്കിയവരും അപേക്ഷിച്ച സമയത്തു കൃത്യമായ രേഖ സമര്‍പ്പിക്കാനാവാതെ പോയവരും പട്ടികയില്‍നിന്നു പുറത്തായിട്ടുണ്ട്.

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചത്. സിവില്‍ സപ്ലൈസ് പുറത്തിറക്കിയ കരട് പട്ടികയില്‍ 1,52,083 കാര്‍ഡുകളാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കണക്ക് പ്രകാരം തലശ്ശേരി താലൂക്കില്‍ 63,975, തളിപ്പറമ്പ് 46,163, കണ്ണൂര്‍ 41,945 എന്നിങ്ങനെയാണ് അര്‍ഹരുടെ എണ്ണം. തലശ്ശേരിയില്‍ 15,334, തളിപ്പറമ്പ് 12,285, കണ്ണൂര്‍ 73,20 കാര്‍ഡുടമകളാണ് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ കരട് പട്ടികയില്‍ ഉള്ളത്.

2014 അവസാനം റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോറത്തില്‍ ഗൃഹനാഥന്‍ സാക്ഷ്യപ്പെടുത്തിയ വിവരം ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മാനദണ്ഡ പ്രകാരം പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് ഈ മാസം 30വരെ അപേക്ഷിക്കാം. പിഴവുകള്‍ സംബന്ധിച്ചു ലഭിക്കുന്ന അപേക്ഷകള്‍ സിഡിഎസ് ചെയര്‍പഴ്സന്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പഞ്ചായത്ത്, നഗരസഭാ സെക്രട്ടറി, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി പരിശോധിച്ചു നടപടി സ്വീകരിക്കും.

Comments

comments

Categories: Slider, Top Stories