നഗരങ്ങളില്‍ ഭവന വില്‍പ്പന വര്‍ധിച്ചു

നഗരങ്ങളില്‍ ഭവന വില്‍പ്പന വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന നഗരങ്ങളില്‍ നഗര വില്‍പ്പന വര്‍ധിച്ചതായി പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളലില്‍ ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനത്തോളം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. രാജ്യത്തെ റിയല്‍റ്റി വിപണിയുടെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത് ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഡെല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, പൂനെ, അഹ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ജനുവരി-ജൂണ്‍ കാലയളവില്‍ 1.35 ലക്ഷം യൂണിറ്റ് വീടുകളാണ് വില്‍പ്പന നടന്നത്. തൊട്ടുമുമ്പുള്ള വര്‍ഷം ഇതേകാലയളവില്‍ 1,26,616 യൂണിറ്റുകളാണ് വില്‍പ്പന നടന്നിരുന്നത്.
സുപ്രധാന നഗരങ്ങളുടെ മൊത്തം അടിസ്ഥാനത്തില്‍ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യതലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ വീട് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. വില്‍പ്പനയില്‍ എട്ട് ശതമാനവും പുതിയ പദ്ധതികളുടെ ലോഞ്ചിംഗില്‍ 41 ശതമാനവും ഇടിവാണ് രാജ്യത്തെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വിപണയില്‍ ഒന്നായ ഡെല്‍ഹിയില്‍ നേരിട്ടത്.
പുതിയ പദ്ധതികളുടെ അവതരണത്തില്‍ ഈ എട്ട് നഗരങ്ങളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,17,200 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നത് എങ്കില്‍ ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ഇത് 1,07,120 യൂണിറ്റ് മാത്രമാണ്. ഭവന വായ്പാ പലിശ കുറയുകയും കാലവര്‍ഷം മെച്ചപ്പെടുകയും ചെയ്താല്‍ ഇനിയും വില്‍പ്പനയില്‍ ഇനിയും നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy