മൂന്നാം തവണ പ്രസിഡന്റായാല്‍ മിഷേലിന് വിവാഹമോചനം തേടേണ്ടി വരും

മൂന്നാം തവണ പ്രസിഡന്റായാല്‍  മിഷേലിന് വിവാഹമോചനം തേടേണ്ടി വരും

ലോസാഞ്ചല്‍സ്: മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന് ഒബാമയുടെ മറുപടി മിഷേല്‍ വിവാഹമോചനം തേടിയേക്കുമെന്നായിരുന്നു. എബിസി ചാനലിലെ ‘ജിമ്മി കിമ്മേല്‍ ലൈവ് എന്ന നൈറ്റ്? ഷോയിലാണ് ഒബാമയുടെ ട്രോള്‍.

ഒബാമ അധികാരമൊഴിയുന്നത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായിട്ടായിരിക്കുമെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന്റെ ട്വീറ്റിനും അദ്ദേഹം മറുപടി നല്‍കാന്‍ മറന്നില്ല. ”താന്‍ പുറത്തുപോവുക ഏറ്റവും കുറഞ്ഞത് പ്രസിഡന്റ് ആയിട്ടാണെന്നായിരുന്നു ട്രംപിനുള്ള മറുപടി. അതിരാവിലെ താന്‍ സമാര്‍ട്ട്‌ഫോണുമായി ട്വീറ്റ് ചെയ്തിരിക്കാറില്ലെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തന്നെ കളിയാക്കുന്നവരെ അപമാനിക്കാന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് ഇരുന്ന് ട്വീറ്റ് ചെയ്യുന്ന ട്രംപിന്റെ സ്വഭാവത്തെയാണ് ഒബാമ പരിഹസിച്ചത്. ടെലിവിഷനില്‍ ട്രംപിനെ കാണുമ്പോഴെല്ലാം ചിരിക്കാറുണ്ടെന്നും ഒബാമ പറഞ്ഞു.

Comments

comments

Categories: World