നാല് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി നെസ്റ്റ് ഗ്രൂപ്പ്

നാല് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി നെസ്റ്റ് ഗ്രൂപ്പ്

 

കൊച്ചി: ഇലക്‌ട്രോണിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (എല്‍സിന) ഏര്‍പ്പെടുത്തിയിട്ടുള്ള സംരംഭകത്വ പുരസ്‌കാരത്തിന് കൊച്ചി, കാക്കനാട് ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ്രന്‍ ജഹാംഗീര്‍ അര്‍ഹനായി. മികച്ച സാങ്കേതിക വിദ്യയില്‍ ലോകോത്തര നിലവാരത്തിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും കയറ്റുമതിയിലും നെസ്റ്റ് ഗ്രൂപ്പ് നല്‍കിയിട്ടുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി അരുണ സുന്ദരരാജന്‍, എന്‍ ജഹാംഗീറിന് പുരസ്‌കാരം കൈമാറി.

ജഹാംഗീറിനുള്ള മികച്ച സംരംഭകത്വ പുരസ്‌കാരത്തിന് പുറമെ നെസ്റ്റ് ഗ്രൂപ്പിന്റെ കൊച്ചി, കാക്കനാട് സ്‌പെഷ്യല്‍ ഇക്കണോമിക്ക്‌സ് സോണില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്ഒ ടെക്‌നോളജീസിന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് കയറ്റുമതി ഉല്‍പ്പാദന അളവ്, ‘ഗുണമേന്മ, മാനുഫാക്ച്ചറിങ് രംഗത്തെ ബിസിനസ്സ് മികവ് എന്നിവയ്ക്ക് കൂടി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പ്രവര്‍ത്തനമാരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നെസ്റ്റ് ഗ്രൂപ്പിനെ തേടി ദേശീയ പുരസ്‌കാരങ്ങളുടെ നീണ്ട നിര എത്തിയത് മികച്ച അംഗീകാരമായാണ് കമ്പനി വിലയിരുത്തുന്നത്.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യ, പസഫിക് രാജ്യങ്ങളില്‍ നിന്നുള്ള ലോകോത്തര കമ്പനികളാണ് നെസ്റ്റ് ഗ്രൂപ്പിന്റെ പ്രധാന ഉപഭോക്താക്കള്‍.

കേരളം പോലെയുള്ള ഒരു സംസ്ഥാനത്തുനിന്നും സാങ്കേതിക വ്യാവസായിക രംഗത്ത് പ്രത്യേകിച്ച് ഉല്‍പ്പാദന രംഗത്ത് ഇന്ത്യയില്‍ ഒന്നാം നമ്പര്‍ കമ്പനിയായി വളരുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി എന്‍. ജഹാംഗീര്‍ പ്രതികരിച്ചു. ആരോഗ്യം, പ്രതിരോധം, ബഹിരാകാശം, ഗതാഗതം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഉപയോഗപ്രദമാകുന്ന ആര്‍ ആന്‍ഡ് ഡി, സോഫ്റ്റ്‌വെയര്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഫൈബര്‍ ഒപ്റ്റിക്‌സ്, ആര്‍ എഫ് ആന്‍ഡ് വയര്‍ലെസ്, കേബിള്‍ ആന്‍ഡ് വയര്‍ ഹാര്‍നെസ് തുടങ്ങിയവയാണ് സാങ്കേതിക വ്യാവസായിക രംഗത്ത് നെസ്റ്റ് ഗ്രൂപ്പിന്റെ മറ്റ് സംഭാവനകള്‍. കൂടാതെ 5000ഓളം വരുന്ന പ്രഗത്ഭരായ തൊഴിലാളികളെ നേരിട്ടും അത്രതന്നെ തൊഴിലാളികളെ അല്ലാതെയും കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ നെസ്റ്റ് ഗ്രൂപ്പിന് സാധിച്ചതായി ജഹാംഗീര്‍ കൂട്ടിച്ചേര്‍ത്തു.

ഫൈബര്‍ ഒപ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും കയറ്റുമതിയുമായി 1990ല്‍ ഒരു യൂണിറ്റുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച നെസ്റ്റ് ഗ്രൂപ്പിന് നിലവില്‍ കൊച്ചി, ബാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി 15ഓളം യൂണിറ്റുകളുണ്ട്. കൂടാതെ സാങ്കേതിക വ്യവസായത്തിന് പുറമെ വിദ്യാഭ്യാസം, റിയല്‍ എസ്‌റ്റേറ്റ്, ഫുഡ് ആന്‍ഡ് ബിവറേജ് തുടങ്ങി വിവിധി മേഖലകളിലായി തങ്ങളുടെ പ്രവര്‍ത്തനം വളര്‍ത്താനും നെസ്റ്റ് ഗ്രൂപ്പിന് സാധിച്ചു.

Comments

comments

Categories: Branding