വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കും തട്ടിപ്പിനും എതിരെ ജെഎസ്ഡബ്ല്യു സ്റ്റീല്‍

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കും തട്ടിപ്പിനും എതിരെ ജെഎസ്ഡബ്ല്യു സ്റ്റീല്‍

കൊച്ചി: ജെഎസ്ഡബ്ല്യു. ഗ്രൂപ്പിനു കീഴിലുള്ള ജെഎസ്ഡബ്ല്യു. സ്റ്റീല്‍ തങ്ങളുടെ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ അധികൃതരുടെ സഹായത്തോടെ മലപ്പുറത്തെ ചെറുകിട സ്റ്റീല്‍ വ്യാപാരികള്‍ക്കിടയില്‍ റെയ്ഡ് നടത്തി. ഉന്നത നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ കമ്പനിയാണ് ജെഎസ്ഡബ്ല്യു.

മലപ്പുറം ജില്ലയില്‍ കാടാമ്പുഴ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ നിരവധി വ്യാപാരികള്‍ അംഗീകാരമില്ലാത്തതും താഴ്ന്ന ഗുണനിലവാരമുള്ളതും വ്യാജമായി തയാറാക്കിയിട്ടുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ജെഎസ്ഡബ്ല്യു എന്ന പേരും ലോഗോയും ഉപയോഗിച്ചു വില്‍ക്കുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ ദീര്‍ഘ കാലമായുള്ള കീര്‍ത്തിയേയും സല്‍പ്പേരിനേയും ബാധിക്കുകയും ശ്രദ്ധേയമായ ട്രേഡ് മാര്‍ക്കിനു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജെഎസ്ഡബ്ല്യു കളറോണ്‍ + ബ്രാന്‍ഡിന്റെ പകര്‍പ്പ് വില്‍പ്പന നടത്തുന്നതായി സിവില്‍ റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

പുളിക്കല്‍ ഷാഫി എന്ന പേരിലുള്ള ഒരു വ്യക്തിയുടെ സ്റ്റീല്‍ ഹൗസില്‍ നിന്ന് ഇവ കണ്ടെടുക്കുകയും ചെയ്തു. കെണ്ടടുത്ത സ്റ്റീല്‍ സീല്‍ ചെയ്തിട്ടുമുണ്ട്. ഇങ്ങനെയു ള്ള ട്രേഡ് മാര്‍ക്ക് ലംഘനവും പൈറസിയും വ്യാജ നിര്‍മ്മാണവും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് വളരെ ഗൗരവമായാണ് കാണുന്നത്. സര്‍ക്കാരിനും ഇതുമൂലം വരുമാന നഷ്ടമുണ്ടാകുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Branding