ജെഎല്‍എല്‍ ഇന്ത്യ റിയല്‍റ്റി ടെക് നിക്ഷേപ ശാഖ സ്ഥാപിക്കുന്നു

ജെഎല്‍എല്‍ ഇന്ത്യ റിയല്‍റ്റി ടെക്  നിക്ഷേപ ശാഖ സ്ഥാപിക്കുന്നു

ബെംഗളൂരു: അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജോണ്‍സ് ലാംഗ് ലാസല്ലെ(ജെഎല്‍എല്‍)യുടെ ഇന്ത്യന്‍ യൂണിറ്റ് റിയല്‍ എസ്റ്റേറ്റ് സാങ്കേതികവിദ്യ നിക്ഷേപ ശാഖ സ്ഥാപിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനായിട്ടാണ് പുതിയ സംരംഭം തുടങ്ങുന്നത്. അനൂജ് നാഗ്പാലായിരിക്കും ജെഎല്‍എല്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ടെക്‌നോളജി വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ തലവന്‍.
ഹൈദരാബാദ് ആസ്ഥാനമാക്കിയ ഫോയര്‍ഡോട്ട്‌കോമിലാണ് ജെഎല്‍എല്‍ റിയല്‍ എസ്റ്റേറ്റ് ടെക്‌നോളജി വെഞ്ച്വേഴ്‌സ് ആദ്യ നിക്ഷേപം നടത്തുക. എന്നാല്‍ എത്ര തുക ചെലവിടുമെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ഇന്റീരിയല്‍ ഡിസൈനിംഗ് കമ്പനികള്‍ക്ക് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നവരാണ് ഫോയര്‍ഡോട്ട്‌കോം.
ജെഎല്‍എല്ലുമായുള്ള പങ്കാളിത്തം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളവിപണിയില്‍ പുതിയ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കും. വലിയ നിക്ഷേപം ആവശ്യമായിവരികയാണെങ്കില്‍ സ്വകാര്യ നിക്ഷേപ, ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അത് സാധ്യമാക്കുമെന്ന് നാഗ്പാല്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് സൊലൂഷനുകള്‍ നല്‍കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ജെഎല്‍എല്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജീസ്, ജിയോഗ്രഫിക്ക് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ്, വിഷ്വലൈസേഷന്‍ ആന്‍ഡ് ആഗുമെന്റല്‍ റിയല്‍റ്റി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സസ്റ്റെയ്ന്‍ എനര്‍ജി, സ്മാര്‍ട്ട് കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ്‌സ്, സ്മാര്‍ട്ട്‌സിറ്റി ടെക് ആപ്ലിക്കേഷന്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് ടെക്‌നോളജീസ്, ഡാറ്റ അനലിസ്റ്റ്, ഹോം ഓട്ടോമേഷന്‍ എന്നിവയിലാണ് കമ്പനി നോട്ടമിട്ടിരിക്കുന്നതെന്ന് ജെഎല്‍എല്‍ ഇന്ത്യ ചെയര്‍മാന്‍ അനൂജ് പുരി വ്യക്തമാക്കി.

Comments

comments

Categories: Branding