എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ ആക്‌മെ പദ്ധതികളില്‍ 500 കോടി നിക്ഷേപിക്കും

എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍  ആക്‌മെ പദ്ധതികളില്‍ 500 കോടി നിക്ഷേപിക്കും

മുംബൈ: മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍റ്റി കമ്പനിയായ ആക്‌മെ റിയല്‍റ്റി ഡെവലപ്പേഴ്‌സില്‍ എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ 500 കോടി രൂപ നിക്ഷേപിക്കും. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ധാരണയിലെത്തി. എച്ച്ഡിഎഫ്‌സി ക്യാപിറ്റലിന്റെ മുംബൈയിലുള്ള ആദ്യ നിക്ഷേപമാണിത്.
മുംബൈ മെട്രോപൊളിറ്റന്‍ ഏരിയയില്‍ ആക്‌മെയുടെ നാല് പദ്ധതികളിലായാണ് കമ്പനി നിക്ഷേപം നടത്തുക. മൊത്തം നാല് മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
മുംബൈ മേഖലയില്‍ മുന്‍നിര റിയല്‍റ്റി കമ്പനികളില്‍ ഒന്നാണ് ആക്‌മെ. മൊത്തം എട്ട് മില്ല്യന്‍ ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള എട്ട് പദ്ധതികളോളം കമ്പനി നിലവില്‍ നിര്‍മിക്കുന്നുണ്ട്. പത്ത് മുതല്‍ 100 ഏക്കര്‍ വരെ വിസ്തൃതിയിലുള്ള പദ്ധതികള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ആക്‌മെ.

Comments

comments

Categories: Entrepreneurship