ബിസിനസ് നേതാക്കള്‍ക്ക് പരിശീലനവുമായി ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍

ബിസിനസ് നേതാക്കള്‍ക്ക് പരിശീലനവുമായി ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍

മുംബൈ: ഇന്ത്യയിലെ അടുത്ത തലമുറയിലെ 1,000 ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി പ്രശസ്ത ബിസിനസ് സ്‌കൂളായ ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍(എച്ച്ബിഎസ്) ബിസിനസ് ഉദ്യോഗസ്ഥര്‍ക്കായി ഒന്നര ദിവസത്തെ എക്‌സിക്യൂട്ടീവ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ലോകത്തിലെ പ്രശസ്തമായ ബിസിനസ് സ്‌കൂള്‍ ഇത്തരത്തിലുള്ള ഹ്രസ്വ പരിശീലന പരിപാടിയുമായി രംഗത്തു വന്നിരിക്കുന്നത്.

ഇത്തരത്തില്‍ ഒരോ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ മേഖല കേന്ദ്രീകരിച്ചുള്ള കൂടുതല്‍ പരിശീലന പരിപാടികള്‍ അവതരിപ്പിക്കാന്‍ ബിസിനസ് സകൂളിന് പദ്ധതിയുണ്ട്. ചെറിയ ക്ലാസ്‌റൂം പഠനം മുതല്‍ 2000 ത്തോളം വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു കൊണ്ടുള്ള വലിയ കോണ്‍ക്ലേവുകള്‍ വരെ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്തവര്‍ഷത്തോടെ പ്രോഗാം ആരംഭിക്കും. ബെംഗളൂരുവിലെ കോളെജിലായിരിക്കും ആദ്യ ഘട്ട പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇതില്‍ 1,000 സ്റ്റാര്‍ട്ടപ്പ് ഉദ്യോഗസ്ഥരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്ബിഎസ് എക്‌സിക്യൂട്ടീവ് എജുക്കേഷന്‍ പുതിയ മേധാവി ഫ്രാന്‍സ്സെസ് എക്‌സ് ഫ്രെയ് പറഞ്ഞു.

എച്ച്ബിഎസ് വിദഗ്ധര്‍, ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, എച്ച്ബിഎസ് പൂര്‍വവിദ്യാര്‍ത്ഥികളായ സംരംഭകര്‍ തുടങ്ങിയര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് ഫ്രാന്‍സ്സെസ് എക്‌സ് ഫ്രെയ് പറഞ്ഞു. സാധാരണയായി എച്ച്ബിഎസിന്റെ എക്‌സിക്യൂട്ടീവ് പ്രോഗ്രമുകളെല്ലാം 5-7 ദിവസം വരെ ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഹ്രസ്വകാല പരിശീലന പരിപാടി ആദ്യമായാണെന്നും ഒന്നര ദിവസം കൊണ്ട് നിരവധി കാര്യങ്ങളില്‍ ബിസിനസ് സംരംഭകര്‍ക്ക് പരിശീലനം മല്‍കുകയാണ് ലക്ഷ്യമെന്നും ഫ്രെയ് പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിസിനസ് സകൂളിന്റെ കാംപസിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കാംപസുകളിലൊന്നാണ് ഹാര്‍ഡ്‌വാഡ് ബിസിനസ് സ്‌കൂളെന്നും അവര്‍ പറഞ്ഞു. ദക്ഷിണേഷ്യയില്‍ വനിതകളെ കേന്ദ്രീകരിച്ചുള്ള പരിശീലന പരിപാടികള്‍ ആസൂത്രം ചെയ്യുന്നുണ്ടെന്നും ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ അറിയിച്ചു.

Comments

comments

Categories: Education