ഫിനോലക്‌സ് പൈപ്പ്‌സ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ഫിനോലക്‌സ് പൈപ്പ്‌സ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

കൊച്ചി: ലോക പ്ലമിങ് ദിനത്തില്‍ ഒരേ സമയം ഏറ്റവുമധികം പ്ലമര്‍മാരുടെ യോഗങ്ങള്‍ സംഘടിപ്പിച്ചതിനുള്ള ദേശീയ റെക്കോര്‍ഡ് ഫിനോലക്‌സ് പൈപ്പ്‌സിന്. രാജ്യത്തെ ഏറ്റവും വലിയ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിങ്‌സ് നിര്‍മാതാക്കളായ ഫിനോലക്‌സ് പൈപ്പ്‌സ് മാര്‍ച്ച് 11ന് 26 സംസ്ഥാനങ്ങളിലെ 58 നഗരങ്ങളിലായി 3000ത്തിലധികം പ്ലമര്‍മാരെയാണ് യോഗങ്ങളില്‍ പങ്കെടുപ്പിച്ചത്.

രാജ്യത്തെ മുതിര്‍ന്ന പ്ലമര്‍മാരെ കണ്ടെത്താനും ആദരിക്കാനുമായാണ് ഫിനോലക്‌സ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. പുതിയ പ്ലമര്‍മാര്‍ക്ക് മികച്ച പരിശീലനത്തി നുള്ള ചുറ്റുപാട് സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കഴിവുള്ള പ്ലമര്‍മാരുടെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു പരിപാടി.

പ്ലമിങ് രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും സാനിറ്റേഷന്‍, ജല സംരക്ഷണം, വ്യക്തി ശുചിത്വം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിക്കുക യുമായിരുന്നു പ്ലമര്‍ മീറ്റുകളുടെ ലക്ഷ്യം.

Comments

comments

Categories: Branding

Related Articles