16 ദശലക്ഷത്തിലധികം അംഗങ്ങളുമായി എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ്

16 ദശലക്ഷത്തിലധികം അംഗങ്ങളുമായി എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ്

 

കൊച്ചി: എമിറേറ്റ്‌സിലെ സ്ഥിരം യാത്രക്കാര്‍ക്കുള്ള പദ്ധതിയായ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് പതിനാറ് വര്‍ഷങ്ങളിലായി പതിനാറ് ദശലക്ഷം അംഗങ്ങള്‍ക്ക് സേവനം നല്‍കി. അംഗങ്ങള്‍ക്കുള്ള റിവാര്‍ഡ്‌സ് പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ്.

2000ത്തില്‍ തുടക്കമിട്ടതു മുതല്‍ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് റിവാര്‍ഡ് ഫ്‌ളൈറ്റുകളുമായി 220 ബില്യണ്‍ മെല്‍സും ഹോട്ടല്‍ താമസവും ലോകത്തിലെ വലിയ ഇവന്റുകളിലേക്ക് പ്രവേശനവും ലഭ്യമാക്കിയിട്ടുണ്ട്.

കാഷ് പ്ലസ് മൈല്‍സ് ഫ്‌ളൈറ്റ് റിഡംപ്ഷന്‍ സൗകര്യം എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അവതരിപ്പിച്ചിരുന്നു. ബ്ലൂ, സില്‍വര്‍, ഡോള്‍ഡ്, പ്ലാറ്റിനം എന്നീ നാല് വിഭാഗത്തിലുള്ള അംഗങ്ങള്‍ക്ക് 2000 മൈലുകള്‍ മുതല്‍ റിഡീം ചെയ്യാനാകും. ഈ ജനപ്രിയ പദ്ധതിയിലൂടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാനും എമിറേറ്റ്‌സിന്റെ ഏത് ക്ലാസിലും എവിടേയ്ക്കുള്ള വിമാനങ്ങളിലെ ഏത് സീറ്റും എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

ഈസിജെറ്റ്, ക്വാന്‍ഡാസ് എന്നിവയടക്കം 14 എയര്‍ലൈനുകളുമായി ഇതുവരെ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സിന് പങ്കാളിത്തമുണ്ട്. ദുബായി ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലെ ആറ് ലോഞ്ചുകള്‍ ഉള്‍പ്പടെ പ്രമുഖമായ എയര്‍പോട്ടുകളിലെ 39 എമിറേറ്റ്‌സ് ലോഞ്ചുകള്‍ ഉപയോഗിക്കാന്‍ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് അംഗങ്ങള്‍ക്ക് അനുവാദമുണ്ട്. ഇരുപത് കിലോ വരെ അധിക ബാഗേജ് അലവന്‍സും ലഭിക്കും.

Comments

comments

Categories: Branding

Related Articles