വില്‍പ്പന ഇരട്ടിയാക്കാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍

വില്‍പ്പന ഇരട്ടിയാക്കാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍

ന്യൂഡെല്‍ഹി: ആഡംബര കാര്‍ നിര്‍മാതാക്കളായ ബ്രിട്ടീഷ് കമ്പനി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയിലുള്ള തങ്ങളുടെ കാര്‍ വില്‍പ്പന ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷയില്‍. കഴിഞ്ഞ വര്‍ഷം ഏകദേശം പത്ത് കാറുകള്‍ വില്‍പ്പന നടത്തിയ കമ്പനി ഈ വര്‍ഷം ഇത് ഇരട്ടിയാക്കാനാകുമെന്ന പ്രതീക്ഷിയിലാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഇന്ത്യയില്‍ 70 യൂണിറ്റുകളാണ് കമ്പനി വില്‍പ്പന നടത്തിയത്. അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ 18 കാറുകള്‍ വരെ വില്‍പ്പന നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് നെയ്ല്‍ സ്ലെയ്ഡ് വ്യക്തമാക്കി.
കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ഡിബി11 ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏറ്റവും വില്‍പ്പന നടക്കുന്ന മോഡലാണ്. അടുത്ത വര്‍ഷങ്ങളില്‍ വില്‍പ്പന നടത്തുന്ന പകുതിയിലധികം കാറുകളും ഈ മോഡലായിരിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ ആഡംബര കാര്‍ വിപണി അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിക്ഷേപം നടത്തതാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന് ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. അതേസമയം, ആഗോള വിപണിയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കിയാല്‍ ഇന്ത്യയിലും എത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

Comments

comments

Categories: Auto