ടിഡിഎസ് കിഴിവ് അറിയിക്കാന്‍ ഇനി മുതല്‍ എസ്എംഎസ്

ടിഡിഎസ് കിഴിവ് അറിയിക്കാന്‍ ഇനി മുതല്‍ എസ്എംഎസ്

ന്യൂഡെല്‍ഹി: ശമ്പളത്തില്‍നിന്ന് ആദായ നികുതി കിഴിവ് (ടിഡിഎസ്) എടുക്കുമ്പോള്‍ ഇനി മുതല്‍ ആദായ നികുതി വകുപ്പ് ജീവനക്കാര്‍ക്ക് എസ്എംഎസ് സന്ദേശം അയയ്ക്കും. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം ഈ സേവനം ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ഇത്തരത്തില്‍ ആദായ നികുതി എടുക്കുമ്പോള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) നികുതിദായകര്‍ക്ക് എസ്എംഎസ് സന്ദേശം അയയ്ക്കും.

ശമ്പള വരുമാനത്തില്‍നിന്ന് ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ഇനി മുതല്‍ സാമ്പത്തിക വര്‍ഷാവസാനം സാലറി സ്ലിപ്പും എസ്എംഎസ് സന്ദേശവും ഒത്തുനോക്കി കുടിശ്ശികയുണ്ടോയെന്ന് പരിശോധിക്കാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ടിഡിഎസ് (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്) സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജയ്റ്റ്‌ലി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. നികുതിദായകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇ-നിവാരണ്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിബിഡിറ്റി നിരവധി നികുതിദായക സൗഹൃദ പരിപാടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

സിബിഡിടി മറ്റ് 44 മില്യണ്‍ ശമ്പളയിതര ആദായ നികുതിദായകര്‍ക്കായി ഉടന്‍ തന്നെ എസ്എംഎസ് സേവനം വ്യാപിപ്പിക്കും. ഇലക്ടോണിക് ഫയലിംഗ് വെബ്‌സൈറ്റില്‍ നികുതിദായകര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ നികുതി വകുപ്പ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സിബിഡിറ്റി ചെയര്‍പേഴ്‌സണ്‍ റാണി സിംഗ് നായര്‍ ചടങ്ങില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy, Slider