ആപ്പിള്‍ ഐപോഡിന് 15 വയസ്

ആപ്പിള്‍ ഐപോഡിന് 15 വയസ്

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐപോഡിന് 15 വയസ് തികയുന്നു. ആപ്പിള്‍ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്‌സ് ഐപോഡ് പുറത്തിറക്കി 15 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ ഈ ഡിവൈസിനെ സ്വീകരിക്കുന്നത്.

അഞ്ച് ജിബി ഹാര്‍ഡ് ഡ്രൈവ്, ഫയര്‍വയര്‍ പോര്‍ട്ട്, 1,000ത്തോളം പാട്ടുകള്‍ സേവ് ചെയ്യാന്‍ പറ്റുന്ന സ്‌ക്രോള്‍ വീല്‍ തുടങ്ങിയവയായിരുന്നു ആദ്യ പതിപ്പ് ഐപോഡിന്റെ ഫീച്ചറുകള്‍. ടച്ച് സംവിധാനത്തില്‍ വിന്‍ഡോസ് സപ്പോര്‍ട്ടോടു കൂടിയാണ് രണ്ടാം പതിപ്പ് ഐപോഡ് ആപ്പിള്‍ പുറത്തിറക്കിയത്. അള്‍ട്രാ കോംപാക്റ്റ് ഐപോഡ് ഷഫ്ള്‍, ഐപോഡ് നാനോ, ടച്ച് സ്‌ക്രീന്‍ ഐപോഡ് ടച്ച് എന്നിങ്ങനെ നിലവില്‍ മൂന്ന് പതിപ്പ് ഐപോഡുകളാണുള്ളത്.

2003ല്‍ ഐപോഡ് വില്‍പ്പന ഒരു മില്യണ്‍ മറികടന്നതായി ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. 2004ന്റെ അവസാനത്തോടെ ഏകദേശം പത്ത് ദശലക്ഷം യൂണിറ്റ് ഐപോഡുകള്‍ വിറ്റഴിച്ചതായി കമ്പനി അവകാശപ്പെടുന്നു. 2010 സെപ്റ്റംബര്‍ ഒന്ന് ആയപ്പോഴേക്കും വില്‍പ്പനയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. 275 ദശലക്ഷം യൂണിറ്റ് ഐപോഡുകളാണ് ഇക്കാലയളവില്‍ ആപ്പിള്‍ വിറ്റഴിച്ചത്.

ആപ്പിളിന്റെ ഐട്യൂണ്‍ മ്യൂസിക് സോഫ്റ്റ്‌വെയറിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവില്‍ കമ്പനി സ്ട്രാറ്റജിയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഐട്യൂണ്‍ മ്യൂസിക് സോഫ്റ്റ്‌വെയര്‍.

Comments

comments

Categories: Branding