മാര്‍ക്ക് ഷ്വാര്‍ട്‌സ് പേടിഎം ബോര്‍ഡില്‍

മാര്‍ക്ക് ഷ്വാര്‍ട്‌സ് പേടിഎം ബോര്‍ഡില്‍

ന്യുഡെല്‍ഹി: ഗോള്‍ഡ്മാന്‍ സാച്ചസ് ഏഷ്യ-പസഫിക് ചെയര്‍മാനായിരുന്ന മാര്‍ക്ക് ഷ്വാര്‍ട്‌സ് ഇ-കൊമേഴസ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ബോര്‍ഡിന്റെ ഭാഗമായി. മാര്‍ക്ക് ഷ്വാര്‍ട്‌സ് ഏഷ്യന്‍-പസഫിക്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ബിസസിനസ് വ്യാപിപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചതായും മാര്‍ക്കിന്റെ അനുഭവജ്ഞാനം പേടിഎമ്മിന് മികച്ച നേതൃത്വം നല്‍കുമെന്നും പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ അഭിപ്രായപ്പെട്ടു. വണ്‍97 ബോര്‍ഡിലെ 12-ാമത്തെ അംഗമാണ് മാര്‍ക്ക്.

Comments

comments

Categories: Branding