ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഫോക്‌സ്‌കോണ്‍

ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍  ഫോക്‌സ്‌കോണ്‍

ന്യൂഡെല്‍ഹി: തായ്‌വാനിസ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് അടുത്ത വര്‍ഷം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ഇന്ത്യയില്‍ നിലവില്‍ 600 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

2017ലെ പ്രവര്‍ത്തന രൂപരേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഫോക്‌സ്‌കോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് മേധാവി ജോഷ് ഫോള്‍ഗര്‍ പറഞ്ഞു. തിരിച്ചുവരവിനൊരുങ്ങുന്ന നോക്കിയ ബ്രാന്‍ഡിനെ ഇന്ത്യയില്‍ പുനരവതരിപ്പിക്കേണ്ട ഉത്തരവാദിത്തവും ഫോക്‌സ്‌കോണിന്റേതായിരിക്കും. ഫോക്‌സ്‌കോണും എച്ച്എംഡി ഗ്ലോബലും ചേര്‍ന്നാണ് വര്‍ഷാദ്യം മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയുടെ ബ്രാന്‍ഡ് ലൈസന്‍സും ഫീച്ചര്‍ഫോണ്‍ ബിസിനസും കരസ്ഥമാക്കിയത്.

Comments

comments

Categories: Branding