മഞ്ഞുമലകള്‍ക്കായുള്ള ട്രക്കുകളുമായി ഭാരത് ബെന്‍സ്

മഞ്ഞുമലകള്‍ക്കായുള്ള ട്രക്കുകളുമായി ഭാരത് ബെന്‍സ്

 

കൊച്ചി : മഞ്ഞുമലകളടക്കം ഏറ്റവും ദുര്‍ഘടമേറിയ റോഡുകള്‍ക്ക് പാകത്തിലുള്ള ഭാരത്‌ബെന്‍സ് എംഡി ഇന്‍ പവര്‍ 1214 ട്രക്കുകള്‍ വിപണിയില്‍. ഇതോടൊപ്പം മറ്റ് മീഡിയം ഡ്യൂട്ടി ട്രക്കുകളും ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധന ക്ഷമതയോടു കൂടിയ ഈ ട്രക്കുകള്‍ നഗര പ്രദേശങ്ങളിലെ റോഡുകളിലും ഓടിക്കാവുന്ന വിധം മള്‍ട്ടി ഡ്രൈവ് മോഡോടു കൂടിയവയാണ്.

ലഡാക്കടക്കമുള്ള ഹിമാലയന്‍ പര്‍വതനിര റോഡുകളിലൂടെ ഭാരത്‌ബെന്‍സ് 1214 ട്രക്കുകള്‍ സാഹസികമായി ഓടിക്കുന്ന ഐസ് റോഡ് ട്രക്കേഴ്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഹിസ്റ്ററി ടിവി 18- മായി സഹകരിച്ചുകൊണ്ട് ഡെയ്മ്‌ലര്‍ ഇന്ത്യ ഒക്‌ടോബര്‍ 21ന് ആരംഭിച്ചു . നടി മന്ദിരാ ബേഡി, ഗുസ്തിതാരം സാംഗ്രാം സിങ്, നടന്‍ വരുണ്‍ ശര്‍മ എന്നിവര്‍ സമുദ്ര നിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള റോഡുകളിലൂടെ ട്രക്കോടിക്കും. ഉള്‍ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്കായുള്ള അവശ്യ വസ്തുക്കളാണ് ഈ ട്രക്കുകളിലുള്ളത്. ദുര്‍ഘടമേറിയ റോഡുകളില്‍ ട്രക്കോടിക്കുന്നതിനായി ചെന്നൈയിലും മണാലിയിലുമായി ഇവര്‍ക്ക് പരിശീലനം നല്‍കി.

Comments

comments

Categories: Auto