‘വീര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

‘വീര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുനാല്‍ കപൂറാണ് നായകന്‍. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ചടങ്ങില്‍ സംഗീതസംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്റെറെ ആദരിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അര്‍ജ്ജുനന്‍ മാസ്റ്ററാണ്. കാവാലം നാരായണ പണിക്കരുടേതാണ് ഗാനരചന. കാവാലം നാരായണ പണിക്കരുടെയും സംഗീത

സംവിധായകന്‍ രാജാമണിയുടേയും വേര്‍പാടിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിര്‍മാതാക്കളായ സിയാദ്‌കോക്കര്‍,സാബു ചെറിയാന്‍, എവര്‍ഷൈന്‍ മണി തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഷാജികൈലാസ്,ലാല്‍ജോസ്, സിദ്ദാര്‍ത്ഥ് ഭരതന്‍, റോബിന്‍ തിരുമല, ബ്ലസി, റോഷന്‍ ആന്‍ഡ്രൂസ്, ജിത്തു
ജോസഫ്, തമ്പി കണ്ണന്താനം, നിതിന്‍ രഞ്ജിപണിക്കര്‍, ഡോ.ബിജു തുടങ്ങിയ പ്രശസ്തരായ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. ചിത്ര ത്തിലെ നായകന്‍ കുനാല്‍ കപൂറും നായിക ദിവീന താക്കൂറും മറ്റു താരങ്ങളും ചേര്‍ന്ന് ട്രെയിലര്‍ പുറത്തിറക്കി. വലിയ കഠിനപ്രയത്‌ന ത്തിന്റെ ഫലമാണ് ഈ
ചിത്രമെന്നും, മറ്റു ഭാഷകള്‍ പോലെയല്ല മലയാളം, ഇതൊരു വെല്ലുവിളി ആയി ഏറ്റെടുത്തു കൊണ്ടാണ് താന്‍ ചിത്രത്തിലേയ്ക്ക് വന്നതെന്നും ചിത്രത്തിലെ നായകന്‍ കുനാല്‍ ചടങ്ങില്‍ പറഞ്ഞു.

അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് സംവിധായകന്‍ ജയരാജ് പൂര്‍ണ്ണകുംഭം നല്‍കി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ചന്ദ്രമോഹന്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് അര്‍ജ്ജുനന്‍ മാസ്റ്റര്‍
ചിത്രത്തിന്റെ ഓഡീയോ റീലിസ് നടത്തി.

എല്‍ ജെ ഫിലിംസാണ് ചിത്രം തീയറ്റുകളില്‍ എത്തിക്കുന്നത്. വില്യം ഷേക്‌സ് പിയറിന്റെ വിഖാത ദുരന്ത നാടകമായ മാക്ബത്തിനെ മലയാളീകരിച്ച വീരത്തില്‍ ചന്തു എന്ന മുഖകഥാപാതെത്തെയാണ് കുനാല്‍ അവതരിപ്പിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Comments

comments

Categories: Movies