അദാനിയുടെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചത് വിദേശസഹായം സ്വീകരിക്കുന്ന സംഘടന: വിക്കിലീക്‌സ്

അദാനിയുടെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചത് വിദേശസഹായം സ്വീകരിക്കുന്ന സംഘടന: വിക്കിലീക്‌സ്

മെല്‍ബണ്‍: അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ 21.7 ബില്യണ്‍ ഡോളറിന്റെ കല്‍ക്കരി ഖനന പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചത് വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയെന്ന് വിക്കിലീക്‌സ്. പദ്ധതിക്കെതിരെ സംഘടന ഓസ്‌ട്രേലിയയിലെ പരമ്പരാഗത ഭൂവുടമകളെയും പരിസ്ഥിതി സംഘടനകളെയും സമീപിച്ചതായും വിക്കിലീക്‌സ് പുറത്തുവിട്ട പുതിയ ഇ-മെയിലുകള്‍ വ്യക്തമാക്കുന്നു.

യുഎസ് ആസ്ഥാനമായ സാന്‍ഡ്‌ലെര്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയയിലെ പരിസ്ഥിതി സംഘടനയായ സണ്‍റൈസ് പ്രോജക്റ്റാണ് അദാനി ഗ്രൂപ്പിനെതിരെ രംഗത്തുവന്നതെന്ന് ഇ-മെയിലുകള്‍ വ്യക്തമാക്കുന്നു. ക്യൂന്‍സ്‌ലാന്‍ഡിലെ ഗലീലി തടത്തിലെ പരമ്പരാഗത ഭൂവുടമകളായ വാന്‍ഗന്‍, ജഗലിംഗൗ ഗോത്രവിഭാഗങ്ങളെ പദ്ധതിക്കെതിരേ രംഗത്തെത്തിച്ചാണ് സണ്‍റൈസ് അദാനി ഗ്രൂപ്പിനെതിരെ നീങ്ങിയത്. പദ്ധതിയെ എതിര്‍ത്താല്‍ ഗോത്രജനവിഭാഗത്തിന് സാമ്പത്തിക സഹായങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്‍കാമെന്നും സംഘടന വാഗ്ദാനം നല്‍കിയിരുന്നു. തങ്ങളുടെ ഫണ്ടിംഗ് സ്രോതസുകളെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍നിന്ന് മറച്ചുവെക്കാന്‍ കഴിയുന്നതായി സണ്‍റൈസ് സംഘടന വീമ്പടിച്ചിരുന്നതായും ‘ദ ഓസ്‌ട്രേലിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗലിലീ തടത്തിലെ മുഴുവന്‍ ജൈവ ഇന്ധനവും എത്രയും വേഗം തീരുമെന്ന് വടക്കന്‍ ക്യൂന്‍സ്‌ലാന്‍ഡിലെ തദ്ദേശ ജനവിഭാഗത്തെ പറഞ്ഞുപറ്റിക്കാന്‍ സണ്‍റൈസിന് കഴിഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെ പ്രചാരണ സമിതി ചെയര്‍മാന്‍ ജോണ്‍ പോഡെസ്റ്റയുടെ ഇ-മെയിലുകളെ ഉദ്ധരിക്കുന്ന വിക്കിലീക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിനെതിരെയുള്ള നീക്കത്തിന് സണ്‍റൈസ് പ്രോജക്റ്റിനെ ‘ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്’ സഹായിച്ചതായും പുറത്തുവന്നിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories