കൊച്ചിയില്‍ യുബര്‍എക്‌സ് പ്രവര്‍ത്തനം തുടങ്ങി

കൊച്ചിയില്‍ യുബര്‍എക്‌സ് പ്രവര്‍ത്തനം തുടങ്ങി

നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സെഡാന്‍ കാറുകളുമായി യുബര്‍എക്‌സ് പ്രവര്‍ത്തനം തുടങ്ങി. ടൊയോട്ട എറ്റിയോസ്, മാരുതി ഡിസെയര്‍, ഫോര്‍ഡ് ഫിഗോ ആസ്പയര്‍, ഫിയറ്റ് ലീനിയ, ഫോക്‌സ് വാഗണ്‍ വെന്റോ തുടങ്ങിയ സെഡാന്‍ കാറുകളാണ് യുബര്‍എക്‌സ് വിഭാഗത്തില്‍ സേവനം നല്‍കുക. 45 രൂപയാണ് യുബര്‍എക്‌സ് വാഹനങ്ങളുടെ ബേസ് നിരക്ക്. കിലോമീറ്ററിന് ഒന്‍പത് രൂപയും മിനുട്ടിന് ഒരു രൂപയുമാണ്. മിനിമം നിരക്ക് അറുപത് രൂപ.

Comments

comments

Categories: Branding