വാഹന ഇന്‍ഷുറന്‍സ്: എച്ച്ഡിഎഫ്‌സി എര്‍ഗോയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗും സഹകരിച്ചു പ്രവര്‍ത്തിക്കും

വാഹന ഇന്‍ഷുറന്‍സ്:  എച്ച്ഡിഎഫ്‌സി എര്‍ഗോയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗും സഹകരിച്ചു പ്രവര്‍ത്തിക്കും

 

മുംബൈ: എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. മാരുതി സുസുക്കി കാറുകളുടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായാണ് ഇരു കമ്പനികളും സഹകരിച്ചു പ്രവര്‍ത്തിക്കുക.

മാരുതി കാറുടമകള്‍ക്ക് ഉടനടിയുള്ള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സഹകരണത്തിലൂടെ സാധ്യമാകും. എച്ച്ഡിഎഫ്‌സി എര്‍ഗോ, മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനികളിലൂടെ മാരുതി സുസുക്കി വാഹന ഉടമകള്‍ക്ക് സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ റിതേഷ് കുമാര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് സേവന മേഖലയിലുള്ള എച്ച്ഡിഎഫ്‌സി എര്‍ഗോയുടെ വൈദഗ്ധ്യം ഉപഭോക്താക്കള്‍ക്ക് സംതൃപ്തമായ അനുഭവത്തിനു വഴിവെക്കുമെന്ന് മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സുരേന്ദ്ര ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 1500 നഗരങ്ങളിലായി ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള കമ്പനിയാണ് മാരുതി സുസുക്കി. ഇടത്തരം ജീവിത പശ്ചാത്തലമുള്ളവരും ആഡംബരവാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഒരേപോലെ ആശ്രയിക്കുന്ന ബ്രാന്‍ഡാണിത്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*