സിറസ് മിസ്ട്രിയെ  മാറ്റി: രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാന്‍

സിറസ് മിസ്ട്രിയെ  മാറ്റി:  രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാന്‍

 

ന്യൂഡെല്‍ഹി: ബിസിനസ് ലോകത്തെ അമ്പരപ്പെടുത്തിയ തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. നിലവിലെ ചെയര്‍മാന്‍ സിറസ് മസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി. രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് സ്ഥാനമേല്‍ക്കും. 100 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ വന്‍കിട കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൊടുന്നനെ വന്ന മാറ്റം ബിസിനസ് ലോകത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന്‍ പാനലിനും രൂപം നല്‍കിയിട്ടുണ്ട്. ഇന്നലത്തെ കമ്പനി ബോര്‍ഡ് മീറ്റിംഗിലായിരുന്നു തീരുമാനം.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പിന്റെ വിറ്റുവരവ് 2014-15ലെ 108 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 103 ബില്ല്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories