മുത്തലാഖില്‍ മോദി: മുസ്ലീം സ്ത്രീകളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല

മുത്തലാഖില്‍ മോദി:  മുസ്ലീം സ്ത്രീകളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല

 

മഹോബ(ഉത്തര്‍ പ്രദേശ്) : മുസ്ലീം സ്ത്രീകളുടെ ജീവിതം മുത്തലാഖിലൂടെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയെയും മോദി വിമര്‍ശിച്ചു.
പെണ്‍ഭ്രൂണഹത്യ പാപമാണ്. പെണ്‍ഭ്രൂണഹത്യ തടയുന്നതിന് തന്റെ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. മക്കളും അമ്മമാരും സഹോദരിമാരും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ മതം പരിഗണനാ വിഷയമാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പെണ്‍ഭ്രൂണഹത്യ നടത്തിയാല്‍ അയാളെ ജയിലിലാക്കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. ഇപ്പോള്‍ മുത്തലാഖാണ് ചര്‍ച്ചാ വിഷയം. ഫോണിലൂടെ മുത്തലാഖ് ചൊല്ലി നിസാരമായി ഒഴിവാക്കാനാവുന്ന വിധം മുസ്ലീം സഹോദരിമാര്‍ എന്ത് കുറ്റമാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ സംഘടിപ്പിച്ച മഹാപരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

Comments

comments

Categories: Slider, Top Stories