വിഴിഞ്ഞം പദ്ധതി: സര്‍ക്കാരിനു കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്

വിഴിഞ്ഞം പദ്ധതി:  സര്‍ക്കാരിനു കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്

 

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു സൂചിപ്പിക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. പുലിമുട്ട് നിര്‍മാണം, സ്ഥലം ഏറ്റെടുക്കല്‍ മുതലായ വിഷയങ്ങളില്‍ നടന്ന ക്രമക്കേടുകള്‍ സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയതായി പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യക്തമായ കാരണം കൂടാതെയാണ് 1463 കോടി രൂപയുടെ ഇപിസി (എന്‍ജിനീയറിംഗ് പ്രൊക്യുര്‍മെന്റ് കണ്‍സ്ട്രക്ഷന്‍) റദ്ദാക്കിയിട്ടുള്ളത്. ടെന്‍ഡറില്ലാതെ അദാനി ഗ്രൂപ്പിന് പദ്ധതിയുടെ ചുമതല നല്‍കുകയും ചെയ്തു. ഇത്തരം നടപടികള്‍ സര്‍ക്കാരിന് കോടിക്കണക്കിനു രൂപ നഷ്ടം വരുന്നതിനു കാരണമായെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കണ്‍സള്‍ട്ടിംഗ് ഏജന്‍സി തയാറാക്കിയ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്നും പല കണക്കുകളും പെരുപ്പിച്ചാണ് കാണിച്ചിട്ടുള്ളതെന്നും സിഎജി വ്യക്തമാക്കുന്നു.

കണക്കുകള്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ചു പരിശോധിക്കാന്‍ അദാനി ഗ്രൂപ്പ് തയാറായിട്ടില്ല. കേന്ദ്ര പ്ലാനിംഗ് കമ്മിഷന്റേയോ വിജിലന്‍സ് കമ്മിഷന്റേയോ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കണക്കുകള്‍ തയാറാക്കിയിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ള തുറമുഖ നിര്‍മാണ ചെലവിനേക്കാള്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചാണ് വിഴിഞ്ഞത്തിന്റെ ചെലവുകള്‍ കാണിച്ചിട്ടുള്ളത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കും കമ്പനിക്കുമെതിരെ ശക്തമായ നടപടികള്‍ക്കും സിഎജി റിപ്പോര്‍്ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories