നെയ്മറുമായുള്ള കരാര്‍ ബാഴ്‌സലോണ പുതുക്കി

നെയ്മറുമായുള്ള കരാര്‍ ബാഴ്‌സലോണ പുതുക്കി

 

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കി. പുതിയ കരാര്‍ അനുസരിച്ച് നെയ്മര്‍ 2021 വരെ ബാഴ്‌സലോണയില്‍ തുടരും.

അഞ്ച് വര്‍ഷത്തില്‍ ആദ്യത്തെ രണ്ട് സീസണുകളില്‍ യഥാക്രമം 1456, 1617 കോടി രൂപ വീതം നെയ്മറിന് ലഭിക്കും. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ 1821 കോടി രൂപ വീതമാണ് ക്ലബ് യുവ താരത്തിന് നല്‍കുക.

നിലവിലെ കരാര്‍ 2018 ജൂണ്‍ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് നെയ്മറുമായി 2021 വരെ കരാറിലേര്‍പ്പെടാന്‍ ബാഴ്‌സലോണ അധികൃതര്‍ തീരുമാനിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പാരിസ് സെന്റ് ജര്‍മെയ്ന്‍ തുടങ്ങിയ യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ നെയ്മറിനായി രംഗത്തെത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ബാഴ്‌സലോണ കരാര്‍ നീട്ടിയിരിക്കുന്നത്.

അതേസമയം, നെയ്മറുമായുള്ള കരാര്‍ നീട്ടിയതില്‍ സന്തോഷമുണ്ടെന്നും താരത്തിന്റെ കരിയര്‍ വളരുന്നതിന് ബാഴ്‌സലോണയില്‍ തുടരുകയാണ് ഉചിതമെന്നും ക്ലബ് പരിശീലകനായ ലൂയി എന്റിക്വെ പറഞ്ഞു.

2013ല്‍ ബാഴ്‌സലോണയിലെത്തിയ നെയ്മര്‍ 150 ക്ലബ് മത്സരങ്ങളില്‍ നിന്നും 91 ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്‌സയില്‍ നിന്നുകൊണ്ട് ഒരു തവണ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തില്‍ പങ്കാളിയായ നെയ്മര്‍ രണ്ട് വീതം ലാലിഗ കിരീടങ്ങളും കോപ്പ ഡെല്‍റേയും സ്വന്തമാക്കി.

Comments

comments

Categories: Sports

Related Articles