അപ്പീരിയോയെ വിപ്രോ ഏറ്റെടുക്കും

അപ്പീരിയോയെ  വിപ്രോ ഏറ്റെടുക്കും

ന്യൂഡെല്‍ഹി: അമേരിക്കന്‍ ക്ലൗഡ് സേവനദാതാക്കളായ അപ്പീരിയോയെ ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ വിപ്രോ ഏറ്റെടുക്കുന്നു. വിപ്രോ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. 500 മില്ല്യണ്‍ ഡോളറിന്റേതാവും ഇടപാട്.

ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് വിപ്രോ വന്‍ മുതല്‍മുടക്കുള്ള ഏറ്റെടുക്കലിന് ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ 460 മില്ല്യണ്‍ ഡോളറിന് ഹെല്‍ത്ത് പ്ലാന്‍ സര്‍വീസസിനെ വിപ്രോ സ്വന്തമാക്കിയിരുന്നു.
ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതോടെ ക്ലൗഡ് രംഗത്ത് ലോകത്തെ ഏറ്റവും വലിയ പരിണാമപ്രവര്‍ത്തനങ്ങള്‍ വിപ്രോ യാഥാര്‍ത്ഥ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. അപ്പീരിയോയെ വാങ്ങുന്നതിലൂടെ ടോപ്‌കോഡര്‍ എന്ന ക്രൗഡ് സോഴ്‌സിംഗ് മാര്‍ക്കറ്റ് പ്ലേസും വിപ്രോ സ്വന്തമാക്കും. പത്ത് ലക്ഷത്തോളം ഡിസൈനര്‍മാര്‍ക്ക് പുറമെ ഡാറ്റ ഗവേഷകരും ഡെവലപ്പര്‍മാരും ഇടപാടുകാരായിട്ടുള്ള സ്ഥാപനമാണ് ടോപ്‌കോഡര്‍. അപ്പീരിയോ സിഇഒ ക്രിസ് ബാര്‍ബിനായിരിക്കും വിപുലീകരണശേഷം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

Comments

comments

Categories: Branding